കെ.ഐ.സി ഫർവാനിയ മേഖല സർഗലയം : നെസ്റ്റോ യൂനിറ്റ് ജേതാക്കൾ
text_fieldsകെ.ഐ.സി ഫർവാനിയ മേഖല സർഗലയത്തിൽ ജേതാക്കളായ നെസ്റ്റോ യൂനിറ്റിന് കേന്ദ്ര വൈസ് പ്രസിഡൻറ് മുസ്തഫ ദാരിമി ട്രോഫി സമ്മാനിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.സി ഫർവാനിയ മേഖല സർഗലയം മത്സര പരിപാടിയില്‍ നെസ്റ്റോ യൂനിറ്റ് ജേതാക്കളായി.
അബ്റക് യൂനിറ്റ് രണ്ടാം സ്ഥാനവും ഗാര്ഡന് യൂനിറ്റ് മൂന്നാം സ്ഥാനവും കരസ്തമാക്കി. കേന്ദ്ര വൈസ് പ്രസിഡൻറ് മുസ്തഫ ദാരിമി, കേന്ദ്ര ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, മജ്ലിസുൽ അഅ്ലാ കൺവീനർ അബ്ദുൽ ലത്തീഫ് എടയൂര്‍ തുടങ്ങിയവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
മേഖല പ്രസിഡൻറ് അഷ്റഫ് അന്‍വരി അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറിമാരായ അബ്ദുല്‍ ഹക്കീം മൗലവി, മനാഫ് മൗലവി എന്നിവര്‍ സംസാരിച്ചു. മേഖല നേതാക്കളായ ഇഖ്ബാൽ പതിയാരത്ത്, സിറാജ് അത്തോളി, റിയാസ് ചെറുവത്തൂർ തുടങ്ങിയവര്‍ സംബന്ധിച്ചു.
മേഖല ജനറൽ സെക്രട്ടറി അബ്ദുല്ലത്തീഫ് മൗലവി സ്വാഗതവും ഫൈസല്‍ കുണ്ടൂര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

