കെ.ഐ.സി ഈദ് സംഗമം നടത്തി
text_fieldsകുവൈത്ത് സിറ്റി: ബലിപെരുന്നാൾ ദിനത്തിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ കേന്ദ്ര കമ്മിറ്റി ഈദ് സംഗമം സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പി.കെ.എം. കുട്ടി ഫൈസിയുടെ പ്രാർഥനയോടെ ആരംഭിച്ചു. ഇസ്ലാമിക് കൗൺസിൽ ആക്റ്റിങ് പ്രസിഡന്റ് ഇല്യാസ് മൗലവി അധ്യക്ഷത വഹിച്ചു.
കെ.ഐ.സി മുൻ ചെയർമാൻ ഹംസ ബാഖവി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമി ഈദ് സന്ദേശം നൽകി. വിവിധ മേഖലകളെ പ്രതിനിധാനം ചെയ്ത് അമീൻ മൗലവി ഫഹാഹീൽ, അബ്ദുറസാഖ് ദാരിമി അബ്ബാസിയ, അഷ്റഫ് അൻവരി ഫർവാനിയ എന്നിവർ സംസാരിച്ചു. ഹുസൈൻ ആരാമ്പ്ര, ടി.കെ. മുനീർ, ശിഹാബ് കോഡൂർ, നൂറുദ്ദീൻ മൗലവി, നിഷാദ് യമാനി, അബ്ദുൽഖാദർ ചെർക്കള, റിയാസ്, ഹുസൈൻ, മുനീർ, ജിഷാദ്, ശിഹാബ് എന്നിവർ ഗാനം ആലപിച്ചു. ഇസ്മായിൽ വള്ളിയോത്ത് ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. അബ്ദുൽ കരീം ഫൈസി സമാപന പ്രാർഥന നടത്തി. സൈനുൽ ആബിദീൻ ഫൈസി സ്വാഗതവും അബ്ദുൽ ഹകീം മൗലവി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
