കെ.ഐ.സി ഈദ് സംഗമവും പ്രാർഥന സദസ്സും
text_fieldsകെ.ഐ.സി കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച സംഗമത്തിൽ ശിഹാബ് മാസ്റ്റർ ഈദ് സന്ദേശം നൽകുന്നു
കുവൈത്ത് സിറ്റി: Kuwait Kerala Islamic Council (കെ.ഐ.സി) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദ് സംഗമവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ കെ.ഐ.സി വൈസ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് എടയൂർ അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി അബ്ദുൽ ഹകീം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വിങ് സെക്രട്ടറി ശിഹാബ് മാസ്റ്റർ ഈദ് സന്ദേശം നൽകി. മാനവിക ഐക്യത്തിന്റെ സന്ദേശമാണ് ഈദ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. റമദാനിൽ നിന്ന് ആർജിച്ചെടുത്ത പാഠങ്ങൾ മറ്റുള്ളവർക്ക് ഗുണം ചെയ്യാൻ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുഹമ്മദ് അലി ഫൈസി, അബ്ദുൽ ഹമീദ് അൻവരി, അബ്ദുറഹ്മാൻ ഫൈസി, അബ്ദുല്ലത്തീഫ് മൗലവി മിസ്ഹബ്, അമീൻ മുസ്ലിയാർ എന്നിവർ ആശംസകൾ നേർന്നു. മുഹമ്മദ് അമീൻ മുസ്ലിയാർ സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. സൈനുൽ ആബിദ് ഫൈസി സ്വാഗതവും നാസർ കോഡൂർ നന്ദിയും പറഞ്ഞു. കേന്ദ്ര മേഖല യൂനിറ്റ് നേതാക്കൾ പരിപാടികൾ ഏകോപിപ്പിച്ചു.

