കെ.ഐ.സി അനുസ്മരണവും പ്രാർഥനസദസ്സും
text_fieldsകെ.ഐ.സി അനുസ്മരണ പരിപാടിയിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസങ്ങളിൽ വിടപറഞ്ഞ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും അമിനി ദ്വീപ് ഖാളിയുമായ ഫത്ഹുല്ല മുത്തുക്കോയ തങ്ങൾ, കെ.ഐ.സി ഹവല്ലി മേഖല പ്രസിഡന്റ് ഇഖ്ബാൽ ഫൈസി എന്നിവരുടെ അനുസ്മരണവും പ്രാർഥനാ സദസ്സും സംഘടിപ്പിച്ചു.
അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഉസ്മാൻ ദാരിമി പ്രാർഥനക്ക് നേതൃത്വം നൽകി.
കേന്ദ്ര മേഖല നേതാക്കളായ ഇസ്മായിൽ ഹുദവി, അബ്ദുൽ ഹകീം മുസ്ലിയാർ, അബ്ദുൽ ഹമീദ് അൻവരി, അബ്ദുൽ ലത്തീഫ് എടയൂർ, സിറാജ് എരഞ്ഞിക്കൽ, ശംസുദ്ദീൻ യമാനി, മുഹമ്മദ് കെ വി, ടി.വി. ഫൈസൽ, സവാദ് കൊയിലാണ്ടി, അബ്ദുൽ റഹീം ഹസനി, മഹമൂദ് ഹാജി, എ.ജി.മുഹമ്മദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും ട്രഷറർ ഇ.എസ്. അബ്ദുൽ റഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.

