കെ.ഐ.സി കലണ്ടർ പുറത്തിറക്കി
text_fieldsകെ.ഐ.സി '2024 കലണ്ടർ' പ്രകാശനം ചെയർമാൻ ശംസുദ്ധീൻ ഫൈസി ആദ്യകോപ്പി മാംഗോ സൂപ്പർ മാർക്കറ്റ് ഓപറേഷൻ
മാനേജർ മുഹമ്മദലിക്ക് നൽകി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) 2024 കലണ്ടർ പുറത്തിറക്കി. അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തിൽ നടന്ന ദിക്ർ പ്രാർഥനാ മജ്ലിസിൽ ഇസ്ലാമിക് കൗൺസിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി കോപ്പി മംഗോ സൂപ്പർ മാർക്കറ്റ് ഓപറേഷൻ മാനേജർ മുഹമ്മദലിക്കു നൽകി പ്രകാശനം നിർവഹിച്ചു.
പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി, ആക്ടിങ് സെക്രട്ടറി നാസർ കോഡൂർ, ട്രഷറർ ഇ.എസ് അബ്ദുറഹിമാൻ ഹാജി, അബ്ദുല്ലത്തീഫ് എടയൂർ, ഹുസ്സൻകുട്ടി, റഷീദ് പഴന്തോങ്, അമീൻ മുസ്ലിയാർ തുടങ്ങിയവർ സംബന്ധിച്ചു.
കേന്ദ്ര ദഅവാ സെക്രട്ടറി ഇസ്മായിൽ ഹുദവി ദിക്ർ മജ്ലിസിനു നേതൃത്വം നൽകി. ശൈഖ് അഹമ്മദുൽ കബീരി രിഫാഇ, ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ, എം.എം ബഷീർ മുസ്ലിയാർ തുടങ്ങിയ അനുസ്മരണ പ്രഭാഷണം നടത്തി. ഇബാദ് കൺവീനർ അബ്ദു റഹീം ഹസനി പ്രഭാഷണം നിർവഹിച്ചു. ശംസുദ്ദീൻ ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

