കിബ്ല ഓപൺ ബാഡ്മിൻറൺ: അർഷാദ് -സഞ്ജു ടീം ചാമ്പ്യന്മാർ; അനീഫ് -ബാസ്റ്റിൻ ടീമിന് രണ്ടാം സ്ഥാനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ബാഡ്മിൻറൺ ലവേഴ്സ് അസോസിയേഷൻ (കിബ്ല) നടത്തിയ ബാ ഡ്മിൻറൺ ടൂർണമെൻറിൽ മലയാളി ടീമുകൾക്ക് ആധിപത്യം.
ദേശീയ താരങ്ങൾ മത്സരിച്ച പ്രഫ ഷനൽ വിഭാഗത്തിൽ അർഷദ് -സഞ്ജു ടീം ചാമ്പ്യന്മാരായപ്പോൾ അനീഫ് കെ. ലത്തീഫ് -ബാസ്റ്റി ൻ ജയിംസ് ടീമിന് രണ്ടാം സ്ഥാനം ലഭിച്ചു. ബദർ, ഡോൺ സഖ്യവും മാനസ് മനോജ്, ക്രിസ് സഖ്യവും സെമിഫൈനലിലെത്തി. വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് ഫഹാഹീൽ സ്പോർട്സ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ ടൂർണമെൻറിൽ 150ൽപരം കളിക്കാർ പങ്കെടുത്തു.
അഡ്വാൻസ് വിഭാഗത്തിൽ നവീദ് -ഹർഷദ് സഖ്യം ചാമ്പ്യന്മാരായി. അബിൻ മാത്യു - ഫിലിപ്പ് സഖ്യം രണ്ടാം സ്ഥാനവും നൂർ റഹീം -നാസർ ടീം മൂന്നാം സ്ഥാനവും നേടി. ഇൻറർമീഡിയറ്റ് വിഭാഗത്തിൽ ഗിരീഷ് -നഹാസ് കൂട്ടുകെട്ട് ഒന്നാം സ്ഥാനവും ഷബിൻ- നിഹാസ് സഖ്യം രണ്ടാം സ്ഥാനവും ജോളി - ബിനോയ് തോമസ് സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലോവർ ഇൻറർമീഡിയറ്റ് വിഭാഗത്തിൽ അഭിലാഷ് - അലക്സ് കൂട്ടുകെട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ അനീസ് കരീം - ലിനീഷ് ജെയിംസ് സഖ്യം രണ്ടാം സ്ഥാനവും വിനീഷ് ജോർജ് - സനിൽ സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കിബ്ല ചെയർമാൻ ഷബീർ മണ്ടോളി ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. ഐ.ടി.എൽ പ്രതിനിധി ഷെമിൻ തിക്കോടി, കിബ്ല ഭാരവാഹികളായ ശ്രീകുമാർ, ഹമീദ് കുറൂളി, സകരിയ, നസീർ, ഷാഫി, നിസാർ നന്തി, ഷമീം മണ്ടോളി, ഫൈസൽ, ഹിഷാം, ജിമ്മി എന്നിവർ ട്രോഫികളും കാഷ് അവാർഡും വിതരണം ചെയ്തു. സലാഹുദ്ദീൻ, സുഹൈർ, പ്രമോദ്, ജഗ്ഗു, ഇർമ ജിമ്മി, ഷാമിൽ എന്നിവർ കളി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
