"ഖൽബിലെ കോഴിക്കോട്" ജില്ല സംഗമം സംഘടിപ്പിച്ചു
text_fieldsപ്രവാസി വെൽഫയർ കുവൈത്ത് കോഴിക്കോട് ജില്ല സംഗമം
‘ഖൽബിലെ കോഴിക്കോട്’ കേന്ദ്ര പ്രസിഡന്റ് ലായിക് അഹമ്മദ്
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് കോഴിക്കോട് ജില്ല സംഗമം ഫഹാഹീൽ യൂനിറ്റി സെന്ററിൽ കേന്ദ്ര പ്രസിഡന്റ് ലായിക് അഹമ്മദ് ഉദ്ഘാടനം ചെയ്തു. റസീന മുഹിയുദ്ദീൻ കോഴിക്കോടിന്റെ ‘കുതിപ്പും കിതപ്പും’ എന്ന തലക്കെട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
ജില്ല വൈസ് പ്രസിഡന്റ് ശംസുദ്ദീൻ പാലാഴി അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി രാജേഷ് മാത്യു, കോഴിക്കോട് ജില്ല അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷാഫി കൊല്ലം (കെ.ഡി.എ) എന്നിവർ സംസാരിച്ചു. ഫൈസൽ കൊയിലാണ്ടി സ്വാഗതവും അഫ്താബ് ആലം നന്ദിയും പറഞ്ഞു. ഗിരീഷ് വയനാട്, ഖലീൽ റഹ്മാൻ, ഷൗക്കത്ത് വളാഞ്ചേരി എന്നിവരും സന്നിഹിതരായിരുന്നു.റാഫി കല്ലായി, റാഫി കോഴിക്കോട്, സഞ്ജന വടകര എന്നിവർ ഗാനവിരുന്നൊരുക്കി. നാസർ മടപ്പള്ളി, ആസിഫ് പാലക്കൽ, ഷംസീർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

