കെനിയയിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് ഖൈറാത്ത് ചാരിറ്റി
text_fieldsഖൈറാത്ത് ചാരിറ്റി ഭക്ഷ്യകിറ്റ് വിതരണത്തിൽ
കുവൈത്ത് സിറ്റി: കെനിയയിലെ ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് കുവൈത്തിലെ ഖൈറാത്ത് ചാരിറ്റി. വാജിർ ടൗണിലെ 3,200ലധികം കുടുംബങ്ങൾക്ക് സംഘം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. കെനിയൻ പട്ടണത്തിലെ ജനങ്ങളുടെ ദുഷ്കരമായ ജീവിത സാഹചര്യങ്ങൾ ലഘൂകരിക്കുന്നതിനായി കുവൈത്ത് ചാരിറ്റി നടത്തുന്ന ദുരിതാശ്വാസ, വികസന സംരംഭങ്ങളുടെ ഭാഗമാണ് സഹായമെന്ന് ഖൈറാത്ത് മേധാവി മുഹമ്മദ് അൽ ഖറാസ് പറഞ്ഞു.
ഇതിനുപുറമെ ജനങ്ങൾക്ക് പ്രാഥമിക വൈദ്യസഹായം നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായി 600 ലധികം രോഗികൾക്ക് മെഡിക്കൽ സഹായ സംരംഭവും ആരംഭിച്ചിട്ടുണ്ട്. മാനുഷികസഹായ പദ്ധതികൾ തുടരുമെന്നും മുഹമ്മദ് അൽ ഖറാസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

