ഇടമലക്കുടി ഗ്രാമം ദത്തെടുക്കുന്ന പദ്ധതിയിലേക്ക് കെ.ജി.എ ഗ്രൂപ്പിന്‍െറ മൂന്നുകോടി
text_fieldsകുവൈത്ത് സിറ്റി: ഇടുക്കിയിലെ ഇടമലക്കുടി ഗ്രാമം ദത്തെടുക്കുന്ന കേരള സര്‍ക്കാര്‍ പദ്ധതിയിലേക്ക് കെ.ജി.എ ഗ്രൂപ് ആദ്യഗഡു കൈമാറി.
മൂന്നു കോടി രൂപയാണ് കുവൈത്തിലെ വ്യവസായി കെ.ജി. എബ്രഹാമിന്‍െറ നേതൃത്വത്തിലുള്ള കെ.ജി.എ ഗ്രൂപ് നല്‍കുക. ആദ്യഗഡുവായി 50,000 ദീനാര്‍ കഴിഞ്ഞദിവസം എന്‍.ബി.ടി.സി കാര്‍ണിവലില്‍ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിനിന് കെ.ജി.എ ഗ്രൂപ് ചെയര്മാന് കെ.ജി. എബ്രഹാം നല്കി.
ആശുപത്രി, സ്കൂള്‍, ഹോസ്റ്റല്‍ തുടങ്ങിയ സംവിധാനങ്ങളാണ് ഗ്രാമത്തില്‍ കെ.ജി.എ ഗ്രൂപ് ഒരുക്കുക. കാര്‍ണിവല്‍ കെ.ജി. എബ്രഹാം ബലൂണ്‍ പറത്തി ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്, ഡോ. വി.പി. ഗംഗാധരന്, ആദര്‍ശ് ബാബു, നീനു വിന്‍സന്റ് മാമ്പിള്ളി, കെ.സി. ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു. നിരവധി കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.