കെ.എഫ്.എസ്.ഡി മേധാവി മറൈൻ റെസ്ക്യൂ സെന്റർ സന്ദർശിച്ചു
text_fieldsകെ.എഫ്.എസ്.ഡി മേധാവി മേജർ ജനറൽ തലാൽ അൽ റൂമി മറൈൻ റെസ്ക്യൂ സെന്റർ
സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: ഫയർ സർവിസ് ഫോഴ്സ് (കെ.എഫ്.എസ്.ഡി) മേധാവി മേജർ ജനറൽ തലാൽ അൽ റൂമി അൽ മുഹല്ലബ് മറൈൻ റെസ്ക്യൂ സെന്ററിൽ സന്ദർശനം നടത്തി.
സമുദ്ര മേഖലകളിലും പാർക്കുകളിലും ഉണ്ടാകുന്ന റിപ്പോർട്ടുകളും അപകടങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള സെന്ററിന്റെ തയാറെടുപ്പുകൾ അദ്ദേഹം പരിശോധിച്ചു. ഉദ്യോഗസ്ഥരുടെ സന്നദ്ധതയെയും കാര്യക്ഷമതയോടെ റിപ്പോർട്ടുകളും അപകടങ്ങളും കൈകാര്യം ചെയ്യാനുള്ള തയാറെടുപ്പിനെയും അൽ റൂമി പ്രശംസിച്ചു. ഇത് കടൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
ഫയർ ആൻഡ് മറൈൻ റെസ്ക്യൂ ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ബദർ സെയ്ഫ് തലാൽ അൽ റൂമിയെ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

