കെ.എഫ്.എഫ് മേധാവി ഫയർ ആൻഡ് റെസ്ക്യൂ സെന്ററുകൾ സന്ദർശിച്ചു
text_fieldsകെ.എഫ്.എഫ് മേധാവി മേജർ ജനറൽ തലാൽ അൽ റൂമി ഷദാദിയ സി.ടി.ആറിൽ
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ പശ്ചാത്തലത്തിൽ ഷാദാദിയയിലെ ഫയർ ആൻഡ് റെസ്ക്യൂ സെന്ററുകൾ സന്ദർശിച്ച് കുവൈത്ത് ഫയർഫോഴ്സ് മേധാവി മേജർ ജനറൽ തലാൽ അൽ റൂമി. ഹാസാർഡസ് മെറ്റീരിയൽസ് സെന്ററും സെർച്ച് ആൻഡ് റെസ്ക്യൂ സെന്ററുമായാണ് മേധാവി സന്ദർശിച്ചത്. അപകടസാധ്യതയുള്ള വസ്തുക്കളും അതിനുള്ള പ്രതികരണ സംവിധാനങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും വിശദമായി അവലോകനം ചെയ്തു. രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഉപകരണങ്ങളും സാങ്കേതിക സംവിധാനങ്ങളും ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഫയർഫോഴ്സിന്റെ അടിസ്ഥാന തത്വം ജീവൻ രക്ഷിക്കലാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പുതിയ വെല്ലുവിളികൾക്ക് മറുപടി നൽകാൻ സുരക്ഷാ സംവിധാനങ്ങളുടെ ആധുനികവത്കരണം അനിവാര്യമാണെന്നും മേജർ ജനറൽ അൽ റൂമി വ്യക്തമാക്കി.സമൂഹ സുരക്ഷ ഉറപ്പാക്കുന്നതിന് ഫയർമാൻമാരുടെ കഴിവുകളും വൈദഗ്ധ്യവും വർധിപ്പിക്കുന്നതിന്റെ പ്രാധാന്യവും ഉണർത്തി. ഫയർ കൺട്രോൾ സെക്ടർ ആക്ടിങ് ഡെപ്യൂട്ടി ചീഫ് ബ്രിഗേഡിയർ ജനറൽ ഒമർ ഹമദും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

