കെ.എഫ്.സി.എൽ ക്രിക്കറ്റ് ടൂർണമെന്റ്: ടി.സി.ആർ ഇലവൻ ജേതാക്കൾ
text_fieldsകെ.എഫ്.സി.എൽ ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കളായ ടി.സി.ആർ ഇലവൻ ടീം
കുവൈത്ത് സിറ്റി: കെ.എഫ്.സി.എൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒമ്പതാം സീസണിൽ ടി.സി.ആർ ഇലവൻ ചാമ്പ്യന്മാരായി. കുവൈത്തിലെ അമ്പതോളം പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനലിൽ ബ്ലാക്ക് സി.സി ക്രിക്കറ്റ് ടീമിനെ ആറു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ടി.സി.ആർ കപ്പ് ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബ്ലാക്ക് സി.സി നിശ്ചിത 16 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ടി.സി.ആർ 14.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തുകയായിരുന്നു. ടി.സി.ആറിനുവേണ്ടി ബൗളിങ്ങിൽ നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് എടുത്ത് മർസൂക് തിളങ്ങിയപ്പോൾ ബാറ്റിങ്ങിൽ ഓപണർ സാദിഖ് 44 റൺസും അനൂപ് 33 റൺസും എടുത്തു. 13 ബാളിൽ 30 റൺസ് എടുക്കുകയും എതിർ ടീമിന്റെ മൂന്ന് വിക്കറ്റ് നേടുകയും ചെയ്ത ടി.സി.ആറിന്റെ ഷഫീർ നാരോത്ത് മാൻ ഓഫ് ദ ഫൈനൽ ആയി തിരഞ്ഞെടുക്കപ്പെട്ടു.

