കെ.എഫ്.സി.എൽ ക്രിക്കറ്റ്: കണ്ണൂർ ക്രിക്കറ്റ് ക്ലബ് കുവൈത്ത് ജേതാക്കൾ
text_fieldsകെ.എഫ്.സി.എൽ ക്രിക്കറ്റ് ജേതാക്കളായ കണ്ണൂർ ക്രിക്കറ്റ് ക്ലബ് കുവൈത്ത് ടീം
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന ക്രിക്കറ്റ് ടൂർണമെന്റായ കെ.എഫ്.സി.എൽ സീസൺ-10ൽ ടീം കണ്ണൂർ ക്രിക്കറ്റ് ക്ലബ് കുവൈത്ത് ജേതാക്കളായി. അബുഹലീഫ എൻ.സി.സി ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ റൈസിങ് സ്റ്റാറിനെ കീഴടക്കിയാണ് കിരീട നേട്ടം.
ആദ്യം ബാറ്റ് ചെയ്ത റൈസിങ് സ്റ്റാർ 16.3 ഓവറിൽ 129 റണ്ണിന് ആൾ ഔട്ട് ആയി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കണ്ണൂർ ക്രിക്കറ്റ് ക്ലബ് 12.3 ഓവറിൽ വിജയലക്ഷ്യം മറികടന്നു. ഫൈനലിലെ മികച്ച കളിക്കാരായി 30 ബാളിൽ 75 റൺസ് നേടിയ കണ്ണൂർ ക്രിക്കറ്റ് ക്ലബിന്റെ ഷിനു ജോൺ തിരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്കായുള്ള ട്രോഫി കാപ്റ്റൻ ഷെഫീർ ഷെഫി, വൈസ് കാപ്റ്റൻ റോബിൻ മാത്യു, ടീം മാനേജർ ജെബിൻ ജോണി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

