കെ.എഫ്.എ.ഇ.ഡി, ഒ.ഐ.സിയുമായി കരാർ
text_fieldsകെ.എഫ്.എ.ഇ.ഡി, ഒ.ഐ.സി പ്രതിനിധികൾ കരാർ ഒപ്പുവെച്ചശേഷം
കുവൈത്ത് സിറ്റി: ആഫ്രിക്കയിൽ ശാസ്ത്ര സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ധനസഹായം നൽകുന്നതിനായി കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ് (കെ.എഫ്.എ.ഇ.ഡി) ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) യുമായി കരാറിൽ ഒപ്പുവച്ചു.
കെ.എഫ്.എ.ഇഡി ആക്ടിങ് ഡയറക്ടർ ജനറൽ വാലിദ് അൽ ബഹറും ഒ.ഐ.സി സയൻസ് ആൻഡ് ടെക്നോളജി അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അംബാസഡർ അഫ്താബ് കോക്കറും കരാറിൽ ഒപ്പുവച്ചു.
എല്ലാ തലങ്ങളിലും വിദ്യാഭ്യാസവും കഴിവുകളും വർധിപ്പിക്കുക, ആരോഗ്യം, ജലം, ഭക്ഷ്യസുരക്ഷ, കൃഷി, സ്ത്രീ ശാക്തീകരണം, സംരംഭകത്വം എന്നിവ ഉറപ്പാക്കിക്കൊണ്ട് ഒ.ഐ.സി അംഗരാജ്യങ്ങളിൽ മാനവ വിഭവശേഷി വികസനം നടപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കെ.എഫ്.എ.ഇഡി അറിയിച്ചു. കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റും ഒ.ഐ.സിയും തമ്മിലുള്ള ആദ്യ സഹകരണമാണിതെന്ന് അദ്ദേഹം വിശദീകരിച്ചു.
അറബ് രാജ്യങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 1961ൽ സ്ഥാപിതമായ കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ് 1974 ലാണ് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കൂടി വിപുലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

