കേരളൈറ്റ് എൻജിനീയേഴ്സ് അസോസിയേഷൻ ഓണാഘോഷം
text_fieldsകേരളൈറ്റ് എൻജിനീയേഴ്സ് അസോസിയേഷൻ അംഗങ്ങൾ ഓണാഘോഷത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി എൻജിനീയർമാരുടെ കൂട്ടായ്മയായ കേരളൈറ്റ് എഞ്ചിനീയേഴ്സ് അസോസിയേഷൻ (കെ.ഇ.എ) ഓണാഘോഷവും 2025-26 വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു.
അബ്ബാസിയ ആസ്പെയർ ഇന്റർനാഷനൽ സ്കൂളിൽ നടന്ന പരിപാടി വനിത അംഗങ്ങൾ തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രഞ്ജി വർഗീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ക്രിസ്റ്റി തോമസ്, ട്രഷറർ ജിമ്മി ജോസ് അരിക്കാട്ട് എന്നിവർ സന്നിഹിതരായിരുന്നു. കുവൈത്ത് എഞ്ചിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) ജനറൽ കൺവീനർ ഗംഗാ പ്രസാദ് ആശംസ നേർന്നു. ജനറൽ സെക്രട്ടറി വിജയലക്ഷ്മി ഗോവിന്ദ് സ്വാഗതവും ആർട്സ് സെക്രട്ടറി നീരജ് രാജശേഖരൻ നന്ദിയും പറഞ്ഞു.
അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികളുടേയും, മുതിർന്നവരുടെയും നൃത്തങ്ങളും, കുട്ടികൾ അവതരിപ്പിച്ച ഇൻസ്ട്രുമെന്റൽ മ്യൂസിക്ക്, മറ്റു കലാപരിപാടികൾ എന്നിവ ആകർഷണമായി. അംഗങ്ങളുടെ മക്കളിൽ 10, 12 ക്ലാസുകളിൽ ഉയർന്ന മാർക്ക് നേടിയവരെ ചടങ്ങിൽ ആദരിച്ചു. പരിസ്ഥിതിദിനാഘോഷത്തിന്റെയും ഫിറ്റ്നസ് ചലഞ്ചിന്റെയും ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

