Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേ​ര​ള​ത്തി​ന്റെ...

കേ​ര​ള​ത്തി​ന്റെ മ​തേ​ത​ര സം​സ്കാ​രം സം​ര​ക്ഷി​ക്ക​ണം -ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ

text_fields
bookmark_border
കേ​ര​ള​ത്തി​ന്റെ മ​തേ​ത​ര സം​സ്കാ​രം സം​ര​ക്ഷി​ക്ക​ണം -ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ
cancel
camera_alt

അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി, യൂ​നു​സ് സ​ലീം, സ​അ​ദ് പു​ളി​ക്ക​ൽ

കു​വൈ​ത്ത് സി​റ്റി: കേ​ര​ള​ത്തി​ലെ സൗ​ഹൃ​ദ​പ​ര​മാ​യ സോ​ഷ്യ​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​നെ ത​ക​ർ​ക്കാ​ൻ ചി​ല നി​ക്ഷി​പ്ത കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തു​ന്ന ഗൂ​ഢാ​ലോ​ച​ന​യെ സെ​ക്കു​ല​ർ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ജാ​ഗ്ര​ത​യോ​ടെ അ​ഡ്ര​സ് ചെ​യ്യ​ണ​മെ​ന്നും, സ​മൂ​ഹ​ത്തെ വി​ഭ​ജി​ച്ചു രാ​ഷ്ട്രീ​യ ലാ​ഭം കൊ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന ഫാ​ഷി​സ്റ്റ് അ​ജ​ണ്ട​ക​ൾ​ക്കെ​തി​രെ ക​ണ്ണ​ട​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കു​മെ​ന്നും ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ (ഐ.​ഐ.​സി) കൗ​ൺ​സി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മുസ്‍ലിം ന്യൂ​ന​പ​ക്ഷ​ത്തെ ഒ​റ്റ​പ്പെ​ടു​ത്തി കേ​ര​ളം കീ​ഴ​ട​ക്കാ​നു​ള്ള സം​ഘ്പ​രി​വാ​ർ അ​ജ​ണ്ട ഗൗ​ര​വ​മു​ള്ള​താ​ണ്. ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തെ അ​ര​ക്ഷി​താ​വ​സ്ഥ​യി​ലേ​ക്ക് ത​ള്ളി​വി​ട്ടു ഭ​ര​ണം പി​ടി​ക്കാ​മെ​ന്ന വ്യാ​മോ​ഹം പ​രാ​ജ​യ​പ്പെ​ടു​ത്താ​നു​ള്ള വി​വേ​ക​വും ഉ​ത്ത​ര​വാ​ദി​ത്തവും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ കാ​ണി​ക്ക​ണം. കേ​ര​ള​ത്തി​ലെ മ​ഹ​ത്താ​യ പാ​ര​മ്പ​ര്യം ഇ​ന്ത്യ​ക്കു ത​ന്നെ മാ​തൃ​ക​യാ​ണ്. അ​ത് ത​ക​ർ​ക്കാ​ൻ ഒ​രു ഛിദ്ര​ശ​ക്തി​ക്കും അ​വ​സ​രം ഒ​രു​ക്ക​രു​തെ​ന്നും യോ​ഗം ഓ​ർ​മി​പ്പി​ച്ചു.

ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​ഹി സെ​ന്‍റ​ര്‍ (ഐ.​ഐ.​സി) 2026 വ​ർ​ഷ​ത്തെ കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ യോ​ഗം തെ​രെ​ഞ്ഞെ​ടു​ത്തു. തെ​രഞ്ഞെ​ടു​പ്പ് ഇ​ല​ക്ഷ​ൻ ഓ​ഫി​സ​ർ​മാ​രാ​യ അ​ബ്ദു​ല്ല​ത്തീ​ഫ് പേ​ക്കാ​ട​ൻ, ടി.​എം. അ​ബ്ദു​റ​ഷീ​ദ്, താ​ജു​ദ്ദീ​ൻ ന​ന്തി, കെ.​സി. സ​അ​ദ് എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി (പ്ര​സി), യൂ​നു​സ് സ​ലീം (ജ​ന.​സെ​ക്ര), സ​അ​ദ് പു​ളി​ക്ക​ൽ (ട്ര​ഷ), അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖ് മ​ദ​നി, അ​യ്യൂ​ബ് ഖാ​ൻ മാ​ങ്കാ​വ് (വൈ.​പ്ര​സി​ഡ​ന്‍റു​മാ​ർ), മ​നാ​ഫ് മാ​ത്തോ​ട്ടം (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര.), ഷാ​നി​ബ് പേ​രാ​മ്പ്ര (ദ​അ് വ ​വ​കു​പ്പ്), അ​ബ്ദു​ന്നാ​സ​ർ മു​ട്ടി​ൽ (ഖ്യു.​എ​ൽ.​എ​സ് ആ​ൻ​ഡ് വെ​ളി​ച്ചം), അ​ഫ്സ​ൽ അ​ലി (ഐ.​ടി ആ​ൻ​ഡ് ടാ​ല​ന്റ്), ആ​മി​ർ യൂ.​പി (മീ​ഡി​യ വി​ങ്), ന​ബീ​ൽ ഹ​മീ​ദ് (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ), അ​ബ്ദു​റ​ഹി​മാ​ൻ (ഫൈ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് എം​പ്ലോ​യ്മെ​ന്റ്), അ​ന​സ് മു​ഹ​മ്മ​ദ് (വി​ദ്യാ​ഭ്യാ​സം), അ​ബ്ദു​റ​ഷീ​ദ് ടി.​എം (ഹ​ജ്ജ് ആ​ൻ​ഡ് ഉം​റ), താ​ജു​ദ്ദീ​ൻ ന​ന്തി (പ​ബ്ലി​ക് റി​ലേ​ഷ​ൻ), അ​ബ്ദു​ൽ ഗ​ഫൂ​ർ പെ​രു​മ്പി​ലാ​വ് ( ഓ​ഫി​സ് അ​ഡ്മി​ൻ ആ​ൻ​ഡ് ലൈ​ബ്ര​റി), മു​ർ​ഷി​ദ് അ​രീ​ക്കാ​ട് (ഔ​ക്കാ​ഫ് ആ​ൻ​ഡ് മ​സ്ജി​ദ് അ​ഫേ​യ്സ്), ഇം​റാ​ൻ (യൂ​നി​റ്റി ഹെ​ഡ്), ശു​ഐ​ബ് തി​ക്കോ​ടി (ക്വോ​ളി​റ്റി മാ​നേ​ജ്മെ​ന്റ്), അ​ബ്ദു​ല്ല​ത്തീ​ഫ് പേ​ക്കാ​ട​ൻ (അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ), ഫി​ൽ​സ​ർ. കെ, ​അ​ബ്ദു​റ​ഷീ​ദ് ഇ.​എ, ബ​ദ​റു​ദ്ദീ​ൻ പു​ളി​ക്ക​ൽ (അ​ഡ്വൈ​സ​റി അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Kerala's secular culture should be preserved - Indian Islamic Center
Next Story