കേരളാ യുനൈറ്റഡ് ഡിസ്റ്റിക് അസോസിയേഷൻ പിക്നിക്
text_fieldsകേരളാ യുനൈറ്റഡ് ഡിസ്റ്റിക് അസോസിയേഷൻ അംഗങ്ങൾ പിക്നികിൽ
കുവൈത്ത് സിറ്റി: മലയാളി സംഘടsനകളുടെ അടുപ്പവും ബന്ധങ്ങൾ ഉറപ്പിക്കുന്നതിന്റെയും വേദിയായി കേരളാ യുനൈറ്റഡ് ഡിസ്റ്റിക് അസോസിയേഷൻ (കുട) പിക്നിക്.
സുലൈബിയ മുബാറക്കിയ വില്ലയിൽ സംഘടിപ്പിച്ച പരിപാടിയിൽ ജന.കൺവീനർ മാർട്ടിൻ മാത്യു അധ്യക്ഷത വഹിച്ചു. ഇവന്റ് കൺവീനർ തങ്കച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ ചിത്രരച്ചന മത്സരം, വിവിധ കലാപരിപാടികൾ,ഗാനമേള എന്നിവ നടന്നു. ഇന്ത്യൻ നാഷനൽ അണ്ടർ 20 ഫുട്ബാൾ ടീമിലേക്ക് യോഗ്യത നേടിയ അമൻ നമ്പ്യാരിനെയും, അവതാരകൻ ജോളി ജോർജ് ഏറണകുളത്തയും ചടങ്ങിൽ ആദരിച്ചു.
കൺവീനർമാരായ എം.എ. നിസാം, ജിയാഷ് അബ്ദുൽ കരീം, രാജേഷ് പരിയാരത്ത്, ജിത്തു തോമസ്, മുഹമ്മദ് കുഞ്ഞി, കുട അംഗത്വമുള്ള 16 ജില്ല സംഘടനകളുടെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ നേതൃത്വം നൽകി.
കുട കൺവീനർ സക്കീർ പുതുനഗരം സ്വാഗതവും ജിനേഷ് ജോസ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.