കേരള ടാക്സി കുവൈത്ത് വാർഷിക പൊതുയോഗം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsസുധീഷ്, മൻഷാദ്, സജിഖാൻ
കുവൈത്ത് സിറ്റി: കേരള ടാക്സി കുവൈത്ത് വാർഷിക പൊതുയോഗം സാൽമിയയിൽ മുൻ പ്രസിഡന്റ് അരുൺ പന്തളത്തിന്റെ അധ്യക്ഷതയിൽ നടന്നു. മുൻ സെക്രട്ടറി ബിജീഷ് മമ്മിളി പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഷാഫി നന്ദി രേഖപ്പെടുത്തി.
അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ, നിയമസഹായങ്ങൾ, കുടുംബസംഗമം, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ ശക്തിപ്പെടുത്തുമെന്ന് യോഗം തീരുമാനിച്ചു. 2026-2027 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ യോഗത്തിൽ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: സുധീഷ് (പ്രസി), സജിഖാൻ പാങ്ങോട് (സെക്ര), അനീസ് കൊയിലാണ്ടി (വൈ. പ്രസി), സിദ്ദിഖ് ഷാജഹാൻ (ജോ.സെക്ര), മൻഷാദ് (ട്രഷ), ശ്രീദേവ് (ജോ.ട്രഷ), കെ.വിമൽ (മീഡിയ കൺവീനർ), ബിബിൻ എൽദോസ് (സ്പോർട്സ് കൺവീനർ), ഷെറിൻ, കാർത്തിക്, ബിജു.പാലോട്, കെ.ടി.ഷെബീർ, ശരത്, റോയ് കാർലോസ് (പാനൽ കൺവീനർമാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

