കേരള റോമൻ ലാറ്റിൻ കാത്തലിക് അബ്ബാസിയ ഓണാഘോഷം
text_fieldsകേരള റോമൻ ലാറ്റിൻ കാത്തലിക് അബ്ബാസിയ സെന്റ് ഡാനിയേൽ കമ്പോണി ലത്തീൻ ഇടവക ഓണാഘോഷം ഫാ. ലിജു തോമസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കേരള റോമൻ ലാറ്റിൻ കാത്തലിക് അബ്ബാസിയ സെന്റ് ഡാനിയേൽ കമ്പോണി ലത്തീൻ ഇടവക ഓണാഘോഷം ‘ഓണാരവം -2025’ എന്ന പേരിൽ നടന്നു. വിവിധ കലാപരിപാടികൾ, മത്സരങ്ങൾ, ആദരിക്കൽ ചടങ്ങ് എന്നിവ ആഘോഷ ഭാഗമായി നടന്നു. ജനറൽ കൺവീനർ എഡിസൺ എഡ്വേഡ് അധ്യക്ഷത വഹിച്ചു. ഫാ. ലിജു തോമസ് ഉദ്ഘാടനം ചെയ്തു. ഫാ. സോജൻ പള്ളിമുറ്റം, ഫാ. ജോസഫ് വലിയവീട്ടിൽ, പ്രസിഡന്റ് ജാൻസൺ ജേക്കബ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ദിൻസാ സേവ്യർ സ്വാഗതവും ട്രഷറർ സ്റ്റെല്ലസ് ജോസഫ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ വിവിധ പ്രവർത്തനങ്ങൾക്ക് ബൈജു ഡിക്രൂസ്, ജോഷി മാനുവൽ, ഡെന്നിസ് പീറ്റർ, ഫെമിന ഫ്രാൻസിസ്, പ്രവാസത്തിന്റെ നീണ്ട 50 വർഷങ്ങൾ പിന്നിട്ട റേച്ചൽ ബെനെഡി ഫെർണാണ്ടസ്, പ്രവാസജീവിതത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന അലക്സാണ്ടർ പോൾ, പാരിഷ് കൗൺസിൽ അംഗങ്ങളായ ഷീൻ പെരേര, സാബിൻ ആന്റണി എന്നിവരെ ആദരിച്ചു.
സി.ബി.എസ്.ഇ പരീക്ഷയിൽ കുവൈത്തിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ ആൻഡ്രിയ ഡിക്രൂസിന് മൊമെന്റോ കൈമാറുന്നു
2024-2025 അധ്യയനവർഷം പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷയിൽ 99.2 ശതമാനം നേടി കുവൈത്തിൽ ഏററവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ ആൻഡ്രിയ ഡിക്രൂസിന് മൊമെന്റോ കൈമാറി പ്രത്യേകം അനുമോദിച്ചു. ഡോ. അനില ആൽബർട്ട് ‘മലയാളിമങ്ക’ പുരസ്കാരം നേടി. പായസമത്സരതിൽ ദീപ്തി കെവിൻ ഒന്നാം സ്ഥാനവും ആൻ നോയേൽ രണ്ടാം സ്ഥാനവും നേടി. കൊട്ടിക്കളി, തിരുവാതിര, കുട്ടികളുടെ കലാപരിപാടികൾ എന്നിവ ശ്രദ്ധേയമായി. ഓണസദ്യയും ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

