കേരള പ്രസ് ക്ലബ് കുവൈത്ത് മാധ്യമ സമ്മേളനം വെള്ളിയാഴ്ച
text_fieldsകേരള പ്രസ് ക്ലബ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: കേരള പ്രസ് ക്ലബ് കുവൈത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള മാധ്യമ സമ്മേളനം വെള്ളിയാഴ്ച. സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ (സീനിയർ) ഓഡിറ്റോറിയത്തിൽ വൈകീട്ട് 5.30 നാണ് സമ്മേളനം.
മാധ്യമ രംഗത്തെ പ്രമുഖരായ ആർ. രാജഗോപാൽ (ദി ടെലഗ്രാഫ് മുൻ എഡിറ്റർ), ജോണി ലൂക്കോസ് (ന്യൂസ് ഡയറക്റ്റർ, മനോരമ ന്യൂസ്), മാതു സജി (ജേർണലിസ്റ്റ്, മാതൃഭൂമി ന്യൂസ്) എന്നിവർ പങ്കെടുക്കും. അന്തരിച്ച ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടിയുടെ പേരിലുള്ള ന്യൂസ് ഫോട്ടോഗ്രഫി പുരസ്കാര ജേതാവിനെ മാധ്യമ സമ്മേളന വേദിയിൽ പ്രഖ്യാപിക്കും.
ഷെബി സമന്തറിന്റെ നേതൃത്വത്തിൽ നാട്ടിൽ നിന്നെത്തുന്ന കലാകാരൻമാർ ഒരുക്കുന്ന ‘ഷെബി പാടുന്നു’ എന്ന സംഗീത വിരുന്നും അരങ്ങേറും. കുവൈത്തിലെ മുഴുവൻ മാധ്യമ സ്നേഹികളെയും കലാസ്വാദകരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി പ്രസ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് സുജിത്ത് സുരേഷൻ, ജനറൽ സെക്രട്ടറി സലീം കോട്ടയിൽ ട്രഷറർ ശ്രീജിത്ത് വടകര എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

