കേരള പ്രസ് ക്ലബ് കുവൈത്ത് ന്യൂസ് ഫോട്ടോഗ്രഫി പുരസ്കാരത്തിന് അപേക്ഷിക്കാം
text_fieldsകുവൈത്ത് സിറ്റി: കേരള പ്രസ് ക്ലബ് കുവൈത്ത് ഗഫൂർ മൂടാടി മെമോറിയൽ ന്യൂസ് ഫോട്ടോഗ്രാഫി പുരസ്കാരത്തിന് എൻട്രികള്‍ ക്ഷണിച്ചു. 2023 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ മലയാള പത്രങ്ങളിലോ, ന്യൂസ് പോർട്ടലുകളിലോ പ്രസിദ്ധീകരിച്ച വാർത്ത മൂല്യമുള്ള ചിത്രങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുക. അരലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മാർച്ചിൽ കുവൈത്തിൽ നടക്കുന്ന മാധ്യമസമ്മേളനത്തിൽ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും. പ്രമുഖ മാധ്യമപ്രവർത്തകരും, ഫോട്ടോഗ്രാഫർമാരും അടങ്ങുന്ന ജൂറിയാണ് ചിത്രങ്ങൾ തിരഞ്ഞെടുക്കുക.
എൻട്രികൾ ഏപ്രിൽ ഒന്നിനുമുമ്പ് keralapressclubkuwait@gmail.comൽ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടെ അയക്കണം. JPEG / PDF ഫോർമാറ്റിൽ ഉള്ള ഫോട്ടോയോടൊപ്പം ചിത്രം പ്രസിദ്ധീകരിച്ച പത്രത്തിന്റെ കട്ടിങ് (ന്യൂസ് പോർട്ടൽ ആണെങ്കിൽ സ്ക്രീൻ ഷോട്ട്) കൂടി അറ്റാച്ച് ചെയ്യേണ്ടതാണ്.
ബയോഡേറ്റ, അപേക്ഷകന്റെ ഫോട്ടോ എന്നിവയും ഇതോടൊപ്പം ചേർക്കണം. ഒരാൾക്ക് ഒരു എൻട്രിയിൽ കൂടുതൽ അയക്കാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്കായി +965 67776124, +965 65836546 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

