കേരള പ്രസ് ക്ലബ് കുവൈത്ത് മാധ്യമ ശിൽപശാല നാളെ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ച് കേരള പ്രസ് ക്ലബ് കുവൈത്ത് മാധ്യമ ശിൽപശാല സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് ആറു മുതൽ ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിലാണ് പരിപാടി. ‘മാധ്യമപരിചയം’ എന്ന പേരിലുള്ള ശിൽപശാലയിൽ മാധ്യമമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിവിധ സെഷനുകളിൽ പരിചയപ്പെടുത്തും.
അസോസിയേഷനുകളുടെ മീഡിയ കോ ഓഡിനേറ്റർ/മീഡിയ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നവർക്ക് ഉപകാരപ്രദമാകുന്ന തരത്തിലാണ് സെഷനുകൾ. ഓരോ സംഘടനയിൽനിന്നും രണ്ടു പേർക്ക് വീതം പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഗൂഗ്ൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യണമെന്ന് പ്രസ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്: 6776 5810,551 90222.

