കേരള പ്രസ് ക്ലബ് കുവൈത്ത് മാധ്യമപരിചയ ശിൽപശാല
text_fieldsകേരള പ്രസ് ക്ലബ് കുവൈത്ത് മാധ്യമപരിചയ ശിൽപശാലയിൽ ടി.വി. ഹിക്മത്ത് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള പ്രസ് ക്ലബ് കുവൈത്ത് പ്രവാസി സംഘടന പ്രതിനിധികൾക്കായി മാധ്യമപരിചയ ശിൽപശാല സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാലയിൽ കുവൈത്തിലെ പ്രധാന പ്രവാസി സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.
‘മാധ്യമ പരിചയം’ എന്ന് പേരിട്ട ശിൽപശാലയിൽ ടി.വി. ഹിക്മത്ത് ആമുഖഭാഷണം നടത്തി. ഗൾഫ് മാധ്യമം ബ്യൂറോ ഇൻചാർജ് അസ്സലാം പി., വിബ്ജിയോർ ടി.വി എഡിറ്റർ മുനീർ അഹമ്മദ് എന്നിവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു.
അസോസിയേഷനുകളുടെ മീഡിയ കോഓഡിനേറ്റർക്ക് ഉപകാരപ്രദമാകുന്ന തരത്തിലായിരുന്നു സെഷനുകൾ ക്രമീകരിച്ചിരുന്നത്. ചോദ്യോത്തര സെഷനിൽ ഷാജഹാൻ, സുജിത് സുരേശൻ, ജസീൽ ചെങ്ങളാൻ എന്നിവർ സദസ്യരുമായി സംവദിച്ചു. അനിൽ കെ. നമ്പ്യാർ നന്ദി പറഞ്ഞു. സത്താർ കുന്നിൽ, രഘു പേരാമ്പ്ര, ശ്രീജിത്ത്, റസാക്ക്, സലിം കോട്ടയിൽ എന്നിവർ നേതൃത്വം നൽകി.

