Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള പ്രസ് ക്ലബ് കുവൈത്ത് മാധ്യമസമ്മേളനം 15ന്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ കേരള പ്രസ്സ് ക്ലബ് കുവൈത്ത് സംഘടിപ്പിക്കുന്ന മാധ്യമസമ്മേളനം ഡിസംബർ15ന്. വൈകീട്ട് ആറിന് ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സാൽമിയ (സീനിയർ) ഓഡിറ്റോറിയത്തിലാണ് പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.
അന്തരിച്ച ഫോട്ടോ ജേണലിസ്റ്റ് ഗഫൂർ മൂടാടിയുടെ സ്മരണാർഥം പ്രസ് ക്ലബ് ഏർപ്പെടുത്തിയ ന്യൂസ് ഫോട്ടോ അവാർഡ് ജേതാവിനെ ചടങ്ങിൽ പ്രഖ്യാപിക്കും. മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ, മാധ്യമപ്രവർത്തക ഷാനി പ്രഭാകർ എന്നിവർ പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായിക പുഷ്പാവതി നയിക്കുന്ന ഗാനമേളയും നടക്കും.
Next Story

