കേരള ലൈബ്രറി ഇൻ കുവൈത്ത് ലോഗോ പ്രകാശനം ചെയ്തു
text_fieldsകേരള ലൈബ്രറി ഇൻ കുവൈത്ത് ലോഗോ ബേബി എലിസ എലിസബത്ത് ടിന്റോ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി വായന കൂട്ടായ്മയായ ‘കേരള ലൈബ്രറി ഇൻ കുവൈത്ത്’ ലോഗോ പ്രകാശനം ചെയ്തു. ഫർവാനിയ തക്കാര റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ ബേബി എലിസ എലിസബത്ത് ടിന്റോ പ്രകാശനം നിർവഹിച്ചു. കുവൈത്ത് പ്രവാസിയും വേളം സ്വദേശിയുമായ ഹുദ അഖിലാണ് ലോഗോ ഡിസൈൻ ചെയ്തത്.
ചടങ്ങിൽ ഹുദക്കുള്ള മെമന്റോ ‘കേരള ലൈബ്രറി ഇൻ കുവൈത്ത്’ പ്രവർത്തകർ കൈമാറി. നിസ ഇബ്രാഹിം, സൗമ്യ ജോൺസൺ, നിയാസ് ബാബു, ജി. അരവിന്ദ്, വിനീത് ബാലകൃഷ്ണൻ, അനസ് ഹനീഫ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ഇബ്രാഹിം അബ്ദുൽ ഖാദർ, ടിന്റോ ആന്റണി, അഖിൽ എന്നിവരും പങ്കെടുത്തു.
മലയാളി കൂട്ടായ്മയിൽ രൂപം നൽകിയ കേരള ലൈബ്രറി ഇൻ കുവൈത്തിൽ അഞ്ഞൂറോളം അംഗങ്ങളുണ്ട്. പുസ്തകങ്ങളുടെ കൈമാറ്റത്തിലൂടെയാണ് വായനയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
പുസ്തക കൈമാറ്റം മാത്രമല്ല, അവയെക്കുറിച്ചുള്ള ചർച്ചകളും എഴുത്തും എല്ലാമായി സജീവമാണ് കൂട്ടായ്മ. പുസ്തകം ഉള്ളവർ അവയുടെ ചിത്രവും വിവരങ്ങളും പങ്കുവെക്കുന്നതാണ് രീതി. തുടർന്ന് ആവശ്യക്കാർ സ്ഥലത്തെത്തി അവ കൈപ്പറ്റുകയും വായിച്ചു കഴിഞ്ഞാൽ ഉടമക്കോ മറ്റു ആവശ്യക്കാർക്കോ കൈമാറുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

