‘കാരുണ്യമാണ് പ്രവാചകൻ’ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു
text_fields‘കാരുണ്യമാണ് പ്രവാചകൻ’ സൗഹൃദ സദസ്സിൽ ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം
നടത്തുന്നു
ഫർവാനിയ: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) ഫർവാനിയ ഏരിയ ‘കാരുണ്യമാണ് പ്രവാചകൻ’ എന്ന തലക്കെട്ടിൽ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറിയും വാഗ്മിയുമായ ശിഹാബ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി.
ആറാം നൂറ്റാണ്ടിലെ അപരിഷ്കൃതരും ഇരുണ്ട യുഗത്തിലുമായിരുന്ന ഒരു ജനസമൂഹത്തെ ഖുർആന്റെ വെളിച്ചത്തിലും തന്റെ ജീവിതംകൊണ്ടും ഏറ്റവും മാതൃകാപരമായ ഒരു സമൂഹമാക്കി മാറ്റിയ ആളാണ് പ്രവാചകൻ മുഹമ്മദ് നബി എന്ന് അദ്ദേഹം പറഞ്ഞു. അന്നു മുതൽ ഇന്നുവരെയും ഇനി വരാനിരിക്കുന്നതുമായ മുഴുവൻ ജനങ്ങൾക്കും അദ്ദേഹം മാതൃക തീർത്തു.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് നൽകിയിട്ടുള്ള പേര് മുഹമ്മദ് എന്നാണ്. ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്യുന്നതും എഴുതുന്നതും മുഹമ്മദ് നബിയെ കുറിച്ചാണെന്നും ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു. സദസ്സിൽനിന്നുള്ള സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി.
ഏരിയ പ്രസിഡന്റ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. അൻസാർ അസ്ഹരി ഖുർആനിൽനിന്ന് അവതരിപ്പിച്ചു. യാസിർ ഗാനം ആലപിച്ചു. ഏരിയ സെക്രട്ടറി മുഹമ്മദ് റഫീഖ് സ്വാഗതവും പ്രോഗ്രാം കൺവീനർ യു. അശ്റഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

