കേരള ഇസ്ലാമിക് ഗ്രൂപ്പ് ഹജ്ജ്-ഉംറ സംഗമം 15ന്
text_fieldsrepresentational image
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ വിവിധ ഹജ്ജ്-ഉംറ സംഘങ്ങളിൽ പങ്കെടുത്ത് ഹജ്ജും ഉംറയും നിർവഹിച്ചവരുടെ വിപുലമായ സംഗമം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 15ന് വൈകീട്ട് 6.30ന് മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമത്തിൽ കെ.ഐ.ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തും.
കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ്, വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ, കൺവീനർ സിറാജ് സ്രാമ്പിക്കൽ എന്നിവർ പങ്കെടുക്കും. തീർഥാടക സംഘങ്ങൾക്ക് നേതൃത്വം നൽകിയ പണ്ഡിതന്മാരും സംബന്ധിക്കും. കുവൈത്തിൽനിന്ന് കഴിഞ്ഞ 45 വർഷമായി കെ.ഐ.ജിയുടെ വിവിധ സംഘങ്ങളിൽ ഹജ്ജും ഉംറയും നിർവഹിച്ചവരുടെ അപൂർവ സമാഗമത്തിന് സംഗമം വേദിയാകും. സംഗമത്തിൽ പങ്കെടുക്കാനും രജിസ്ട്രേഷനും 50468796, 97345634 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.