കേരള സര്ക്കാര് നടപടി പ്രതിഷേധാർഹം -കെ.ഐ.സി
text_fieldsകുവൈത്ത് സിറ്റി: പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി വിദ്യാഭ്യാസ രംഗത്ത് കാവിവത്കരണം നടത്താനുള്ള കുറുക്കുവഴിയാണെന്നും ഇതിൽ നിന്ന് സർക്കാർ പിന്മാറണമെന്നും കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി).
രാജ്യത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും വളച്ചൊടിക്കാനും, വിദ്യാഭ്യാസ മേഖലയെ സംഘ്പരിവാർ വത്കരിക്കാനുമുള്ള വ്യക്തമായ രാഷ്ട്രീയ അജണ്ട ഈ പദ്ധതിയുടെ പിന്നിലുണ്ട്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം ആർജിച്ച നേട്ടങ്ങൾക്കിത് മങ്ങലേൽപ്പിക്കുമെന്നുമുള്ള വിമർശനം വ്യാപകമായി ഉയർന്നുവരുന്നുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്കും മതേതര പാരമ്പര്യത്തിനും നേതൃത്വം വഹിച്ച ചരിത്ര വ്യക്തിത്വങ്ങളെ വെട്ടിമാറ്റി വിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വവത്കരണം നടപ്പിലാക്കാനുള്ള അജണ്ടകളെ പ്രതിരോധിക്കാൻ കേരള ജനത ഒറ്റക്കെട്ടായി മുന്നോട്ടു വരണം. പി.എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനം കേരള സർക്കാർ പുന:പരിശോധിക്കണമെന്നും കെ.ഐ.സി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

