പ്രളയം: നാടിെൻറ നോവിനൊപ്പം പ്രവാസി മനസ്സ്
text_fieldsകുവൈത്ത് സിറ്റി: കേരളത്തിൽ പ്രളയം ദുരിതം വിതക്കുേമ്പാൾ നാടിെൻറ നോവിനൊപ്പം നിലക ൊള്ളുകയാണ് മറുനാട്ടിൽ പ്രവാസി മനസ്സ്. സമൂഹ മാധ്യമങ്ങളിലും പൊതുയിടങ്ങളിലും രാ ഷ്ട്രീയ സംവാദങ്ങളും വ്യക്തി വിശേഷങ്ങളും പ്രളയത്തിന് വഴിമാറി. നാട്ടിലേക്ക് സഹായം എത്തിക്കാൻ ആദ്യ ദിവസം മുതൽക്കുതന്നെ ആഹ്വാനവും പ്രാഥമിക പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് ഉൗർജിതമാവും. വെള്ളിയാഴ്ച ജുമുഅ ഖുതുബ മലയാളത്തിലുള്ള പള്ളികളിൽ സഹായത്തിനായി ആഹ്വാനവും പ്രാർഥനയുമുണ്ടായി.
അടുത്ത ദിവസം പെരുന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെയാണ് നാട്ടിലെ പെരുമഴയും വെള്ളപ്പൊക്കവും സംബന്ധിച്ച വാർത്തകൾ എത്തുന്നത്. പെരുന്നാൾ അവധിക്ക് നാട്ടിൽ പോവാൻ ടിക്കറ്റ് എടുത്തവർ കഷ്ടത്തിലായി. കഴിഞ്ഞ ദിവസം പോയവർ എങ്ങനെയൊക്കെയോ വീട്ടിലെത്തി. മോശം കാലാവസ്ഥ മൂലം വിമാനങ്ങൾ പല വഴിക്ക് ചുറ്റിത്തിരിഞ്ഞാണ് ഇറക്കാൻ കഴിഞ്ഞത്. വെള്ളിയാഴ്ചയാവുേമ്പാഴേക്ക് വിമാനത്താവളങ്ങൾ അടച്ചിടുന്ന സ്ഥിതിയായി. അഞ്ചുദിവസം അടുപ്പിച്ച് അവധി വരുന്നതുകൊണ്ട് ധാരാളം പേർ വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ചയുമായി നാട്ടിലേക്ക് തിരിക്കാനിരുന്നതാണ്. കഴിഞ്ഞ വർഷം പ്രളയമുണ്ടായപ്പോൾ ഗൾഫ് മലയാളികൾ വാരിക്കോരി സഹായിച്ചിരുന്നു. ഇത്തവണയും മോശമാവില്ല എന്നുതന്നെയാണ് കരുതുന്നത്. അതിനിടെ നാട്ടിൽ പലയിടത്തും വൈദ്യുതി ബന്ധം മുറിഞ്ഞത് മൂലം വീട്ടിൽ വിളിച്ച് വിവരം അന്വേഷിക്കാൻ കഴിയാത്തവരുമുണ്ട്. പ്രളയം താണ്ഡവമാടിയ പ്രദേശങ്ങളിൽനിന്നുള്ള പ്രവാസികളുടെ മനസ്സ് കൂടുതൽ കലുഷിതമാണ്. ഒന്നുപോവാനോ സഹായിക്കാനോ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് പലരും.
കുവൈത്ത് എയർവേസ് കൊച്ചി സർവിസ് താൽക്കാലികമായി നിർത്തി
കുവൈത്ത് സിറ്റി: കേരളത്തിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് കുവൈത്ത് എയര്‍വേസ് കൊച്ചിയിലേക്കുള്ള യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി കുവൈത്ത് എയര്‍വേസ് അധികൃതര്‍ വ്യക്തമാക്കി. വിമാനങ്ങള്‍ ഇറക്കാൻ അനുയോജ്യമായ കാലാവസ്ഥയും അന്തരീക്ഷവും ആകുന്നതോടെ സാധാരണപോലെ കൊച്ചിയിലേക്ക് പുറപ്പെടുമെന്ന് വെള്ളിയാഴ്ച കുവൈത്ത് എയര്‍വേസ് അധികൃതര്‍ വാർത്തക്കുറിപ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
