മാനവിക സ്നേഹത്തിലൂടെ ദൈവിക സാക്ഷികളാകണം
text_fieldsകെ.സി.സി കുവൈത്ത് റീജിയൻ പ്രവർത്തനം റവ. ഇമ്മാനുവേൽ ഗരീബ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മാനവിക സ്നേഹത്തിലൂടെ ദൈവിക സാക്ഷികളാകണമെന്ന് റവ. ഇമ്മാനുവേൽ ഗരീബ്. കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) കുവൈത്ത് റീജിയൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റീജിയൻ പ്രസിഡന്റ് ഡോ. ബിജു പാറക്കൽ അധ്യക്ഷത വഹിച്ചു.
എൻ.ഇ. സി.കെ സെക്രട്ടറി റോയി കെ യോഹന്നാൻ, കെ.ടി.എം സി.സി പ്രസിഡന്റ് സജു വി. തോമസ്, കെ.ഇ.സി.ഫ് പ്രസിഡൻറ് റവ. ജേക്കബ് വർഗീസ്, കുവൈത്ത് റീജിയൻ സെക്രട്ടറി അജോഷ് മാത്യു, ട്രഷടറർ സിബു അലക്സ് ചാക്കോ, വനിത കമ്മിഷൻ ചെയർപേഴ്സൻ ദീനാ സന്തോഷ് മാത്യു എന്നിവർ സംസാരിച്ചു. ഗായക സംഘങ്ങളുടെ ഗാനസന്ധ്യയും നടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

