കേരള ചലഞ്ചേഴ്സ് ഇഫ്താർ സംഗമം
text_fieldsകേരള ചലഞ്ചേഴ്സ് ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: മലയാളി ഫുട്ബാൾ ക്ലബ് ആയ കേരള ചലഞ്ചേഴ്സ് ഇഫ്താർ സംഗമം ഫർവാനിയ ദജീജ് ഹൈത്തം റസ്റ്റാറന്റിൽ നടന്നു. സെഗുറോ ഷിപ്പിങ് ജനറൽ മാനേജർ ഫനാസ് മുഹമ്മദ് മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ ചലഞ്ചേഴ്സിന്റെ കളിക്കാരോടൊപ്പം സെഗുറോ ഷിപ്പിങ് കമ്പനി പ്രതിനിധികളും, കുവൈത്തിലെ വിവിധ ക്ലബ് ഭാരവാഹികൾ ആയ ഫുവാദ്, അബ്ദു, ഷനോജ് മറ്റു കളിക്കാർ എന്നിവർ പങ്കെടുത്തു.
കേരള ചലഞ്ചേഴ്സ് ടീം മാനേജർ ഷാനവാസിനൊപ്പം ക്ലബ് ഭാരവാഹികളായ അമീർ, സുമേഷ്, റിഷാൻ, സയൻ, വിപിൻ, സംജിത്, അരുൺ, പ്രസാദ്, സഹീർ, മുത്തു, ഗൗതം, റഷീദ്, രജീഷ്, ജിനീഷ് എന്നിവർ ഇഫ്താർ സംഗമം നിയന്ത്രിച്ചു.

