പ്രവാസികൾക്ക് കരുതലായി കേരള ബജറ്റ് -കല കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പ്രവാസികളോടുള്ള കരുതലിന്റെയും ജനക്ഷേമ നടപടികളുടെയും ബജറ്റാണെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത്.
പ്രവാസികൾക്കായി വിവിധ പദ്ധതികൾ വഴി 120 കോടി രൂപയിലധികം ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സുസ്ഥിരമായ ഉപജീവനം ഉറപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായിട്ട്, നോർക്ക ക്ഷേമ ബോർഡ് വഴി നടപ്പിലാക്കുന്ന പ്രവാസി ഡിവിഡന്റ് സ്കീം പദ്ധതിക്കായി 65 കോടി രൂപ വകയിരുത്തി.
2026-27 വർഷത്തിൽ പ്രവാസി വ്യവസായ പാർക്ക്, വനിത വ്യവസായ പാർക്ക്, പരമ്പരാഗത വ്യവസായ പാർക്ക് തുടങ്ങിയ പുതിയ ഘടകങ്ങൾ ഉൾപ്പെടുത്തുന്നതിനായി വിഹിതം 20 കോടി രൂപയായി ഉയർത്തിയതും ശ്രദ്ധേയമാണ്. പ്രവാസികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന സാന്ത്വന പദ്ധതിക്ക് 35 കോടി രൂപ വകയിരുത്തിയതും ആശ്വാസകരമാണെന്ന് കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ്ക്കൽ, ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

