കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമം
text_fieldsകേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമം സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ നടന്നു.
പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷത വഹിച്ചു. ഇഫ്താർ കമ്മിറ്റി കൺവീനർ റഹിം മജീദ് സ്വാഗതവും സംഘടന ജനറൽ സെക്രട്ടറി അരുൺ രാമചന്ദ്രൻ ആമുഖ പ്രസംഗവും നടത്തി. അമീൻ മൗലവി ചേകന്നൂർ മുഖ്യ പ്രഭാഷണം നടത്തി.
ഇസ്മായിൽ കുറ്റിപ്പുറം, അരുൺ പന്തളം, ഷംനാദ്, ക്രിസ്റ്റഫർ, ഷാഫി, സതീഷ്, സിതോജ് തോമസ്, ഹിജാസ്, ഇബ്രാഹിം കുന്നത്ത്, അജയ്കുമാർ, ലുലു എക്സ്ചേഞ്ച് പ്രതിനിധി ഷഫാസ് അഹമ്മദ്, അരുൺ സത്യൻ, ജയ്സൺ, സിറാജ് കടയ്ക്കൽ, ഷാനവാസ് ബഷീർ ഇടമൺ തുടങ്ങിയവർ സംബന്ധിച്ചു. പ്രവർത്തകർക്ക് ആവശ്യമായ ജംമ്പർ, എയർപമ്പ് എന്നിവ വേദിയിൽ വിതരണം ചെയ്തു. ട്രഷർ ജാഫർ നാലകത്ത് നന്ദി പറഞ്ഞു.

