കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ ഇഫ്താർ
text_fieldsകേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ പ്രസിഡന്റ് സതീഷ് കുമാർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ (കെ.ബി.ടി) ഇഫ്താർ സംഗമം മംഗഫ് നജാത്ത് സ്കൂളിൽ നടന്നു. പ്രസിഡന്റ് സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ ഫൈസി ഇടയാറ്റൂർ മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കൺവീനർ നവാസ് ആമുഖം പറഞ്ഞു. ജനറൽ സെക്രട്ടറി സിദ്ദീഖ് സൈനുദ്ദീൻ സ്വാഗതവും ട്രഷറർ ജീവൻ സാമുവൽ നന്ദിയും പറഞ്ഞു.
കെ.കെ.എം.എ ജനറൽ സെക്രട്ടറി സുൽഫി, അനിൽകുമാർ അലക്സ്, സലീം കോട്ടയിൽ, സുജിത്ത് കുമാർ, സാരഥി കുവൈത്ത് ജനറൽ സെക്രട്ടറി വിനോദ് കുമാർ, പ്രവാസി ടാക്സി ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ്, ഭാരത് ടാക്സി പ്രസിഡന്റ് ജെയ്സൺ അങ്കമാലി, കെ.ബി.ടി ചാരിറ്റി കൺ വീനർ അർഷാദ് എന്നിവർ ആശംസകൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

