കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ ഇഫ്താർ
text_fieldsകേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ പ്രോഗ്രാം കൺവീനർ സിദ്ദീക്ക് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷന്റെ (കെ.ബി.ടി) എട്ടാമത് ഇഫ്താർ സംഗമം മംഗഫ് നജാത് സ്കൂളിൽ നടന്നു. സംഘടന പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷത വഹിച്ചു. സമീർ അലി ഏകരൂൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അരുൺ രാമചന്ദ്രൻ ആമുഖപ്രസംഗം നിർവഹിച്ചു.
കെ.കെ.എം.എ മാഗ്നറ്റ് അംഗം അനസ്, ഒരുമ സെൻട്രൽ എക്സിക്യൂട്ടിവ് അംഗം ഗഫൂർ, പ്രവാസി ടാക്സി പ്രസിഡന്റ് ബിജിലാൽ, കെ.ബി.ടി ചാരിറ്റി കൺവീനർ ഹിജാസ് എന്നിവർ ആശംസകൾ അറിയിച്ചു. പ്രോഗ്രാം കൺവീനർ സിദ്ദീഖ് സ്വാഗതവും ട്രഷറർ ജാഫർ നാലകത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

