ആക്രമണങ്ങളിൽനിന്ന് ഇസ്രായേൽ പിന്മാറണം -കേരള അസോസിയേഷൻ കുവൈത്ത്
text_fieldsബിവിൻ തോമസ്, ഷംനാദ് എസ് തോട്ടത്തിൽ, കെ.ജി.അനിൽ
കുവൈത്ത് സിറ്റി: ഗൾഫ് മേഖലകളിൽ ഭീതി നിറച്ചുള്ള ആക്രമണങ്ങളിൽനിന്ന് ഇസ്രായേൽ പിന്മാറണമെന്ന് കേരള അസോസിയേഷൻ കുവൈത്ത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ സമാധാനപരമായ ഇടപെടൽ നടത്താനും ലക്ഷക്കണക്കിന് പ്രവാസികളുടെ യാത്രാ ദുരിതത്തിന് കാരണമാകുന്ന യുദ്ധ പ്രഖ്യാപനങ്ങളിൽനിന്ന് പിന്തിരിയാനും സമ്മേളനം ആവശ്യപ്പെട്ടു.
അഹ്മദാബാദ് വിമാനദുരന്തത്തിൽ മരണമടഞ്ഞവർക്ക് സമ്മേളനം ആദരാജ്ഞലി അർപ്പിച്ചു. നിലമ്പൂരിൽ എം. സ്വരാജിനെ വിജയിപ്പിക്കാനും സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഉണ്ണിമായ അധ്യക്ഷതവഹിച്ചു. മണിക്കുട്ടൻ എടക്കാട്ടു പ്രവർത്തന റിപ്പോർട്ടും ബൈജു തോമസ് കണക്കും പ്രമേയ കമ്മിറ്റി കൺവീനർ വി.പി. വിനോദ് പ്രമേയങ്ങളും അവതരിപ്പിച്ചു. ശ്രീലാൽ മുരളി, പ്രവീൺ നന്തിലത്ത് എന്നിവർ സംസാരിച്ചു.
ബേബി ഔസെഫ്, ഷാജി രഘുവരൻ, ജിജു എന്നിവരടങ്ങിയ പ്രസീഡിയവും ഉണ്ണിമായ ഉണ്ണികൃഷ്ണൻ, ഷഹീൻ ചിറയിൻകീഴ്, ശ്രീഹരി എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയും കെ.ജി. അനിൽ, ശൈലേഷ് എന്നിവരടങ്ങിയ മിനിറ്റ്സ് കമ്മിറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു. കെ.ജി. അനിൽ നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികൾ: ബിവിൻ തോമസ് (പ്രസി), ഷംനാദ് എസ് തോട്ടത്തിൽ (ജന.സെക്ര), കെ.ജി. അനിൽ (ട്രഷ), ഉണ്ണിമായ ഉണ്ണികൃഷ്ണൻ, ഷൈമേഷ് (വൈ.പ്രസി), മഞ്ജു മോഹൻ, ശ്രീഹരി (ജോ.സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

