കേരള അസോസിയേഷന് കുവൈത്ത് ‘നോട്ടം’ ഫിലിം ഫെസ്റ്റിവല്‍ നാളെ
text_fieldsകേരള അസോസിയേഷൻ കുവൈത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: കേരള അസോസിയേഷന് കുവൈത്ത് കണിയാപുരം രാമചന്ദ്രന് സ്മാരക 11ാമത് ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ‘നോട്ടം-2024’ വെള്ളിയാഴ്ച. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിൽ ഉച്ചക്ക് ഒരു മണിമുതല്‍ ഫെസ്റ്റിവല്‍ ആരംഭിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രദർശന വിഭാഗം, മത്സര വിഭാഗം എന്നിങ്ങനെയായി 32 സിനിമകൾ മത്സര വിഭാഗത്തിൽ പങ്കെടുക്കും. ഓപൺ ഫോറവും ഒരുക്കിയിട്ടുണ്ട്. ഗ്രാൻഡ് ജൂറി അവാർഡ്, മികച്ച പ്രവാസി സിനിമ, മികച്ച പ്രേക്ഷക സിനിമ, മികച്ച സ്റ്റുഡന്റ് ഫിലിം, 10 വ്യക്തിഗത അവാർഡുകൾ എന്നിവ നൽകും.
സിനിമ നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ, സംവിധായകരായ വി.സി. അഭിലാഷ്, ഡോണ്‍ പാലത്തറ എന്നിവരാണ് ജൂറി അംഗങ്ങള്‍. നടനും സംവിധായകനും തിരക്കഥാ കൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് കണിയാപുരം രാമചന്ദ്രൻ സ്മാരക ‘യുവ പ്രതിഭ പുരസ്കാരം’ നല്കി ആദരിക്കും. പ്രശസ്തി പത്രവും, ഫലകവും കാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്കാരം. ഫിലിം ഫെസ്റ്റിവലിൽ പ്രവേശനം സൗജന്യമാണ്.
ശനിയാഴ്ച വൈകീട്ട് ഏഴിന് മെട്രോ കോർപറേറ്റ് ഓഫിസ് ഹാളിൽ ജൂറി അംഗങ്ങൾ നയിക്കുന്ന ടെക്നിക്കൽ വർക്ക്ഷോപ്പ് സംഘടിപ്പിക്കും. വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ 55831679,99647998,63336967,99753705, 69064246 നമ്പറിൽ ബന്ധപ്പെടണം.
കേരള അസോസിയേഷൻ ജനറൽ സെക്രട്ടറി മണിക്കുട്ടൻ എടക്കാട്ട്, പ്രസിഡന്റ് ബേബി ഔസേഫ്, ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് വലൂപറമ്പിൽ, ബിവിൻ തോമസ്, കെ.ജി.അനിൽ, മഞ്ജു, ഷംനാദ് തോട്ടത്തിൽ, ഉണ്ണിമായ ഉണ്ണികൃഷ്ണൻ, ശ്രീംലാൽ മുരളി, ഷാജി രഘുവരൻ, ബൈജു തോമസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

