പുസ്തക ആസ്വാദനം സംഘടിപ്പിച്ചു
text_fieldsകല കുവൈത്ത് അബുഹലീഫ മേഖല കമ്മിറ്റി പുസ്തക ആസ്വാദന പരിപാടിയിൽ പ്രസിഡന്റ് അനുപ് മങ്ങാട്ട്
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് അബുഹലീഫ മേഖല കമ്മിറ്റി നേതൃത്വത്തിൽ പ്രതിമാസ പുസ്തക ആസ്വാദനം സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് കെ.ജി. സന്തോഷ് അധ്യക്ഷത വഹിച്ചു. മെഹ്ബൂല കല സെന്ററിൽ നടന്ന പരിപാടിയിൽ കല കുവൈത്ത് പ്രസിഡന്റ് അനുപ് മങ്ങാട്ട് ആശംസകൾ അർപ്പിച്ചു.മെഹ്ബൂല സീസൈഡ് യൂനിറ്റ് അംഗം ജോബിൻസ് ജോസഫ് ‘മരുഭൂമികൾ ഉണ്ടാകുന്നത്’ എന്ന ആനന്ദിന്റെ പുസ്തകം പരിചയപ്പെടുത്തി. നിരവധി ആസ്വാദകർ ചർച്ചയിൽ പങ്കെടുത്തു. കല കുവൈത്ത് അബുഹലീഫ മേഖല സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും മേഖല എക്സിക്യൂട്ടിവ് അംഗം പ്രസീത ജിതിൻ പ്രകാശ് നന്ദിയും പറഞ്ഞു.

