വർണാഭമായി ‘കേര’ ചിത്രരചന മത്സരം
text_fields‘കേര’ ചിത്രരചന മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ സർട്ടിഫിക്കറ്റുകളുമായി
കുവൈത്ത് സിറ്റി: കുവൈത്ത് എറണാകുളം റസിഡന്റ്സ് അസോസിയേഷൻ (കേര) കുട്ടികളുടെ ചിത്രരചന മത്സരം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. ‘കേര മഴവില്ല്’ എന്ന പേരിൽ നടത്തിയ മത്സരത്തില്‍ വിവിധ സ്കൂളുകളിൽനിന്ന് 150ൽപരം കുട്ടികൾ പങ്കെടുത്തു.
കേര പ്രസിഡന്റ് കെ.ഒ. ബെന്നി അധ്യക്ഷത വഹിച്ചു. പ്രതിഭ സ്കൂൾ ഓഫ് ആർട്സ് ഡയറക്ടർ സാബു സൂര്യചിത്ര ഉദ്ഘാടനം ചെയ്തു. ട്രഷറർ ശശികുമാർ ആശംസകൾ അറിയിച്ചു. ‘കേരമഴവില്ല്- 2024’ കൺവീനർ ആൻസൺ പത്രോസ് സ്വാഗതവും കേര അസി. സെക്രട്ടറിയും ഫഹാഹീൽ ഏരിയ കൺവീനറുമായ ജേക്കബ് ബേബി നന്ദിയും പറഞ്ഞു.
മീഡിയ കൺവീനർ ബിനിൽ സ്കറിയ പ്രോഗ്രാമുകൾ ഏകോപിപ്പിച്ചു. അബ്ബാസിയ ഏരിയ കൺവീനർ നൈജിൽ,കേന്ദ്രകമ്മിറ്റി അംഗങ്ങളായ എസ്.പി. ബിജു, പ്രദീപ്, എസ്.പി. അനിൽ, ബാബു, രാജൻ, ശ്രീജ അനിൽ, നൂർജഹാൻ എന്നിവർ മത്സരം നിയന്ത്രിച്ചു. മത്സര വിജയികളെ ഉടൻ പ്രഖ്യാപിക്കുമെന്നും വിജയികൾക്കുള്ള സമ്മാനങ്ങൾ കേര ഓണ പ്രോഗ്രാമിൽ വിതരണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു.പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

