കേര 'ഓണം 2022' പോസ്റ്റർ പ്രകാശനം
text_fieldsകേര ‘ഓണം 2022’ പോസ്റ്റർ പ്രകാശനത്തിൽനിന്ന്
കുവൈത്ത് സിറ്റി: കേരളത്തിന്റെ ദേശീയോത്സവം 'ഓണം 2022' കുവൈത്ത് എറണാകുളം റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആഘോഷിക്കും. സെപ്റ്റംബർ
23ന് കുവൈത്തിലെ മെഹബുല്ലയിലുള്ള കോഴിക്കോട് ലൈവ് റസ്റ്റാറന്റ് ഹാളിലാണ് പരിപാടി. കേരളത്തിന്റെ പൈതൃകവും കലാരൂപങ്ങളും ചിത്രീകരിക്കുന്ന മുഴുവൻ ദിവസത്തെ വൈവിധ്യമാർന്ന വിനോദപരിപാടികൾ ഇതോടൊപ്പം നടക്കും. ഗാനമേള, ക്ലാസിക്കൽ, സിനിമാറ്റിക് നൃത്തം എന്നിവയും ഓണസദ്യയും ഉണ്ടാകും.
ഓണാഘോഷങ്ങളുടെ പോസ്റ്റർ പ്രകാശനവും റാഫിൾ കൂപ്പൺ ഉദ്ഘാടനവും പ്രസിഡന്റ് ബെന്നി കെ.ഒ പ്രോഗ്രാം കോഓഡിനേറ്റർ അജീഷിന് നൽകി നിർവഹിച്ചു. സെക്രട്ടറി രാജേഷ് മാത്യു അധ്യക്ഷത വഹിച്ചു. ശശികുമാർ സ്വാഗതം ആശംസിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

