കേര അബ്ബാസിയ ഏരിയ കമ്മിറ്റി
text_fieldsസംഗീത് കളംപൂക്കാട് (കൺ), ജിൻസ് പി. ജോയ് (സെക്ര), വിപിൻ രാജൻ (ട്രഷ)
കുവൈത്ത് സിറ്റി: കുവൈത്ത് എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ (കേര) അബ്ബാസിയ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ ഹൈ ഡൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍, കേര മീഡിയ കൺവീനർ ബിനിൽ സ്കറിയ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് ബെന്നി ഉദ്ഘാടനം ചെയ്തു. കേര മുൻ അബ്ബാസിയ കൺവീനർ ആൻസൺ പത്രോസ് അധ്യക്ഷത വഹിച്ചു. ട്രഷറർ ശശികുമാർ ആശംസ അറിയിച്ചു.
വൈസ് പ്രസിഡൻറ് റെജി പൗലോസ് നന്ദി പറഞ്ഞു.പുതിയ ഭാരവാഹികളായി സംഗീത് കളംപൂക്കാട് (കൺ), ജിൻസ് പി. ജോയ് (സെക്ര), ജിവിൻ ജോർജ് (ജോ. സെക്ര), വിപിൻ രാജൻ (ട്രഷ), ജിതിൻ തോട്ടുവാ (ജോ. ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. എറണാകുളം ജില്ലയിലെ പ്രവാസികളെ ചേർത്തുനിർത്തി വിവിധ പരിപാടികളും സേവനങ്ങളും നൽകുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഏരിയ കൺവീനർ സംഗീത് കളംപൂക്കാട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

