Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ​ഫാ​ക് സീ​സ​ണ്‍...

കെ​ഫാ​ക് സീ​സ​ണ്‍ അ​ഞ്ചി​െൻറ  ക​ലാ​ശ​പ്പോ​രാ​ട്ട​ങ്ങ​ള്‍ ഇ​ന്ന്​

text_fields
bookmark_border

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി ഫു​ട്ബാ​ള്‍ മാ​മാ​ങ്ക​ത്തി​ന് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് തി​ര​ശ്ശീ​ല​വീ​ഴും. ക​ഴി​ഞ്ഞ ഒ​മ്പ​തു മാ​സ​മാ​യി ന​ട​ന്നു​വ​ന്ന കെ​ഫാ​ക് സീ​സ​ണ്‍ ഫൈ​വ്​ സോ​ക്ക​ര്‍ ലീ​ഗി​​​െൻറ​യും മാ​സ്​​റ്റേ​ഴ്‌​സ്​ ലീ​ഗി​​​െൻറ​യും ഗ്രാ​ന്‍ഡ് ഫി​നാ​ലെ മി​ശ്​​രി​ഫി​ലെ പ​ബ്ലി​ക് യൂ​ത്ത് സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. സോ​ക്ക​ര്‍ ലീ​ഗി​ലെ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ശി​ഫ- അ​ല്‍ജ​സീ​റ സോ​ക്ക​ര്‍ കേ​ര​ള ക​രു​ത്ത​രാ​യ ചാ​മ്പ്യ​ന്‍സ് എ​ഫ്.​സി​യെ നേ​രി​ടു​മ്പോ​ള്‍ മാ​സ്​​റ്റേ​ഴ്‌​സ്‌ ലീ​ഗി​ല്‍ യ​ങ്‌ ഷൂ​ട്ടേ​ഴ്​​സ്​ അ​ബ്ബാ​സി​യ -സി.​എ​ഫ്.​സി സാ​ല്‍മി​യ​യെ നേ​രി​ടും. 

സോ​ക്ക​ര്‍ കേ​ര​ള​യു​ടെ അ​ഞ്ചു സീ​സ​ണു​ക​ള്‍ക്കി​ടെ നാ​ലാ​മ​ത്തെ ഫൈ​ന​ലി​ലാ​ണ് ഇ​റ​ങ്ങു​ന്ന​തെ​ങ്കി​ല്‍ ചാ​മ്പ്യ​ന്‍സ് എ​ഫ്.​സി​യു​ടെ ആ​ദ്യ ഫൈ​ന​ലാ​ണ്​. സെ​മി ഫൈ​ന​ലു​ക​ളി​ല്‍ സോ​ക്ക​ര്‍ കേ​ര​ള എ​ക്സ്ട്രാ ടൈ​മി​​​െൻറ ആ​ദ്യ പ​കു​തി​യി​ല്‍ ശ​ഫീ​ഖ് നേ​ടി​യ ഗോ​ളി​ലാ​ണ് ശ​ക്ത​രാ​യ ബ്ലാ​സ്​​റ്റേ​ഴ്സ് എ​ഫ്.​സി കു​വൈ​ത്തി​നെ കീ​ഴ​ട​ക്കി​യ​ത്. ര​ണ്ടാം സെ​മി ഫൈ​ന​ലി​ല്‍ ചാ​മ്പ്യ​ന്‍സ് എ​ഫ്.​സി മ​ത്സ​ര​ത്തി​​​െൻറ അ​വ​സാ​ന മി​നി​റ്റി​ല്‍ നാ​യ​ക​ന്‍ പ്രി​ന്‍സ് നേ​ടി​യ ഗോ​ളി​ല്‍ ബി​ഗ് ബോ​യ്സി​നെ മ​റി​ക​ട​ന്നാ​ണ് ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി​യ​ത്. മാ​സ്​​റ്റേ​ഴ്​​സ്​ ലീ​ഗി​ല്‍ സി.​എ​ഫ്.​സി സാ​ല്‍മി​യ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ബി​ഗ്‌​ബോ​യ്സ്‌ എ​ഫ്.​സി​യെ​യും ര​ണ്ടാം സെ​മി​യി​ല്‍ യ​ങ് ഷൂ​ട്ടേ​ഴ്​​സ്​ ഒ​രു ഗോ​ളി​ന് ശ​ക്ത​രാ​യ അ​ല്‍ഫോ​സ് റൗ​ദ​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. 

സോ​ക്ക​ര്‍ ലീ​ഗി​​​െൻറ ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ല്‍ ബ്ലാ​സ്​​റ്റേ​ഴ്‌​സ് കു​വൈ​ത്ത് ബി​ഗ്‌​ബോ​യ്‌​സു​മാ​യും മാ​സ്​​റ്റേ​ഴ്സ് ലീ​ഗി​​​െൻറ ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ല്‍ ബി​ഗ്‌​ബോ​യ്സ്‌ അ​ല്‍ഫോ​സ് റൗ​ദ​യെ​യും നേ​രി​ടും. ഗ്രാ​ന്‍ഡ് ഫി​നാ​ലേ​ക്കു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍ത്തി​യാ​യ​താ​യി കെ​ഫാ​ക് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kefak
News Summary - kefak
Next Story