Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെഫാക് ആവേശകരമായ...

കെഫാക് ആവേശകരമായ തുടർച്ചയിലേക്ക്

text_fields
bookmark_border
കെഫാക് -ലുലു മണി മാസ്റ്റേഴ്സ് ലീഗ്
cancel
camera_alt

കെ​ഫാ​ക് ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

കുവൈത്ത് സിറ്റി: കെഫാക് -ലുലു മണി മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങൾ പുരോഗമിക്കുന്നു. മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ യങ് ഷൂട്ടേഴ്സ് അബ്ബാസിയ, ഫഹാഹീൽ ബ്രദേഴ്‌സ്, ബ്ലാസ്റ്റേഴ്‌സ് കുവൈത്ത്, മാക് കുവൈത്ത് ടീമുകൾ വിജയിച്ചു. അൽശബാബ് എഫ്‌.സി -സോക്കർ കേരള, ബിഗ് ബോയ്സ് എഫ്‌.സി - സിയസ്കോ കുവൈത്ത്, റൗദ എഫ്‌.സി -ട്രിവാൻഡ്രം എഫ്‌.സി, സ്പാർക്സ് എഫ്‌.സി- സി.എഫ്‌.സി സാൽമിയ ടീമുകൾ തമ്മിലുള്ള മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.

ഗ്രൂപ് എ ആദ്യ മത്സരത്തിൽ ഫഹാഹീൽ ബ്രദേഴ്‌സ് ചാമ്പ്യൻസ് എഫ്‌.സിയെ ഒരു ഗോളിന് പരാജയപ്പെടുത്തി. ഗ്രൂപ് ബി ആദ്യ മത്സരത്തിൽ മാക് കുവൈത്ത് കേരള സ്റ്റാർസിനെ പരാജയപ്പെടുത്തി. ഗ്രൂപ് എ രണ്ടാം മത്സരത്തിൽ യങ് ഷൂട്ടേഴ്സ് ഒരു ഗോളിന് മലപ്പുറം ബ്രദേഴ്സിനെ പരാജയപ്പെടുത്തി. ഗ്രൂപ് ബി രണ്ടാം മത്സരത്തിൽ അൽ ശബാബ് എഫ്‌.സി- സോക്കർ കേരള മത്സരം സമനിലയിൽ അവസാനിച്ചു. ഗ്രൂപ് എ മൂന്നാം മത്സരത്തിൽ മാക് കുവൈത്ത് രണ്ടു ഗോളുകൾക്ക് ൈഫ്ലറ്റേഴ്‌സ് എഫ്‌.സിയെ പരാജയപ്പെടുത്തി.

ഗ്രൂപ് ബി മൂന്നാം മത്സരത്തിൽ സിയസ്കോ കുവൈത്തും ബിഗ്‌ബോയ്സ്‌ എഫ്‌.സിയും തമ്മിലുള്ള മത്സരം സമനില പാലിച്ചു. ഗ്രൂപ് എ അവസാന മത്സരത്തിൽ സ്പാർക്സ് എഫ്‌.സി- സി.എഫ്‌.സി സാൽമിയ മത്സരം സമനിലയിൽ അവസാനിച്ചു. ഗ്രൂപ് ബി അവസാന മത്സരത്തിൽ, റൗദ എഫ്‌.സിയും ട്രിവാൻഡ്രം എഫ്‌.സിയും തമ്മിലുള്ള മത്സരവും സമനില പാലിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kefak
News Summary - Kefak to exciting sequel
Next Story