കെ​ഫാ​ക്​ സോ​ക്ക​ര്‍ ലീ​ഗ്: കേ​ര​ള ച​ല​ഞ്ചേ​ഴ്‌​സ്, ചാ​മ്പ്യ​ൻ​സ് എ​ഫ്.​സി, മ​ല​പ്പു​റം ബ്ര​ദേ​ഴ്‌​സ് ടീ​മു​ക​ൾ​ക്ക് ജ​യം

15:19 PM
20/10/2017
കെ​ഫാ​ക് സോ​ക്ക​ർ ലീ​ഗി​ൽ കേ​ര​ള ച​ല​ഞ്ചേ​ഴ്സ് ബ്ര​ദേ​ഴ്‌​സ് കേ​ര​ള​യെ നേ​രി​ടു​ന്നു
മി​ശ്​​രി​ഫ്: കെ​ഫാ​ക് സോ​ക്ക​ര്‍ ലീ​ഗി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ളി​ൽ കേ​ര​ള ച​ല​ഞ്ചേ​ഴ്‌​സ്, ചാ​മ്പ്യ​ൻ​സ് എ​ഫ്.​സി, മ​ല​പ്പു​റം ബ്ര​ദേ​ഴ്‌​സ് എ​ന്നീ ടീ​മു​ക​ള്‍ ജ​യം ക​ണ്ട​പ്പോ​ൾ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ഴ്സും അ​ൽ​ഫോ​സ് റൗ​ദ​യും ത​മ്മി​ലു​ള്ള മ​ത്സ​രം ഗോ​ൾ​ര​ഹി​ത  സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. 
ആ​ദ്യ​മ​ത്സ​ര​ത്തി​ൽ പൊ​രു​തി​ക്ക​ളി​ച്ച ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ഴ്സും അ​ൽ​ഫോ​സ് റൗ​ദ​യും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ൾ​ക്കും നി​ര​വ​ധി ഗോ​ൾ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും വ​ല​യ​ന​ങ്ങി​യി​ല്ല. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ കേ​ര​ള ച​ല​ഞ്ചേ​ഴ്‌​സ് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ബ്ര​ദേ​ഴ്‌​സ് കേ​ര​ള​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാം​പ​കു​തി​യു​ടെ അ​വ​സാ​ന​ത്തി​ലാ​ണ് ച​ല​ഞ്ചേ​ഴ്‌​സി​ന് വേ​ണ്ടി ആ​ഷി​ഖ് വി​ജ​യ ഗോ​ൾ​നേ​ടി​യ​ത്. ക​രു​ത്ത​ന്മാ​ര്‍ ഏ​റ്റു​മു​ട്ടി​യ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ മ​ല​പ്പു​റം ബ്ര​ദേ​ഴ്‌​സ് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ബ്ലാ​സ്​​റ്റേ​ഴ്സ് എ​ഫ്.​സി​യെ കീ​ഴ​ട​ക്കി. ഫാ​സി​ല്‍ മ​ല​പ്പു​റ​മാ​ണ് വി​ജ​യി​ക​ള്‍ക്കു​വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. 
അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ചാ​മ്പ്യ​ൻ​സ് എ​ഫ്.​സി ഏ​ക​പ​ക്ഷീ​യ​മാ​യ നാ​ലു​ഗോ​ളു​ക​ൾ​ക്ക്  കേ​ര​ള സ്​​റ്റാ​ർ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ചാ​മ്പ്യ​ൻ​സ് എ​ഫ്.​സി​ക്കു​വേ​ണ്ടി ന​ഹാ​സ് ഇ​ര​ട്ട​ഗോ​ൾ നേ​ടി​യ​പ്പോ​ൾ മു​ഹ്‌​സി​ൻ, പ്രി​ൻ​സ് എ​ന്നി​വ​ർ ഓ​രോ ഗോ​ൾ നേ​ടി. 
മാ​സ്​​റ്റേ​ഴ്സ് ലീ​ഗി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ ബി​ഗ്‌​ബോ​യ്സ്‌ - മാ​ക് കു​വൈ​ത്തി​നെ ഒ​രു ഗോ​ളി​നും ബ്ലാ​സ്​​റ്റേ​ഴ്‌​സ് ഒ​രു ഗോ​ളി​ന് അ​ൽ​ഫോ​സ് റൗ​ദ​യേ​യും സി.​എ​ഫ്.​സി സാ​ൽ​മി​യ ര​ണ്ടു ഗോ​ളി​ന് സ്പാ​ർ​ക്സ് എ​ഫ്.​സി​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. മാ​സ്​​റ്റേ​ഴ്സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ലെ മാ​ൻ ഓ​ഫ്​ ദി ​മാ​ച്ച​സ് ആ​യി അ​ബ്​​ദു​ന്നാ​സ​ർ (സി.​എ​ഫ്.​സി സാ​ൽ​മി​യ), ഷൈ​ൻ ബാ​ബു (ബ്ലാ​സ്​​റ്റേ​ഴ്സ് എ​ഫ്.​സി), സ​ജി രാ​ജ (ബി​ഗ്ബോ​യ്സ്), അ​ൻ​വ​ർ (യ​ങ് ഷൂ​ട്ടേ​ഴ്​​സ്) എ​ന്നി​വ​രെ​യും സോ​ക്ക​ർ ലീ​ഗി​ലെ മ​ത്സ​ര​ങ്ങ​ളി​ലെ മാ​ൻ ഓ​ഫ് ദി ​മാ​ച്ച​സ് ആ​യി ഫാ​സി​ൽ ജ​വാ​ദ് (അ​ൽ​ഫോ​സ് റൗ​ദ), ഷാ​ന​വാ​സ് (മ​ല​പ്പു​റം ബ്ര​ദേ​ഴ്‌​സ്), ജോ​ബി​ൻ (കേ​ര​ള ച​ല​ഞ്ചേ​ഴ്‌​സ്), ന​ഹാ​സ് (ചാ​മ്പ്യ​ൻ​സ് എ​ഫ്.​സി) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കു​വൈ​ത്ത് കേ​ര​ള മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​എം.​എ) ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ബ്രാ​ഹിം കു​ന്നി​ൽ, അ​ബ്​​ദു​ൽ ഫ​ത്താ​ഹ് ത​യ്യി​ൽ, കെ.​സി. റ​ഫീ​ഖ്, ന​വാ​സ് കാ​ദി​രി, എ.​പി. അ​ബ്​​ദു​ൽ സ​ലാം എ​ന്നി​വ​ർ സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.
COMMENTS