കെഫാക് സോക്കര്‍ ലീഗ്: മത്സരങ്ങൾ തുടരുന്നു
text_fieldsമാക് കുവൈത്ത്
കുവൈത്ത് സിറ്റി: കെഫാക് സോക്കര്‍ ലീഗ് മത്സരങ്ങളില്‍ സി.എഫ്.സി സാല്‍മിയ, മാക്ക് കുവൈത്ത്, ഫഹാഹീല്‍ ബ്രദേഴ്സ്, ചാമ്പ്യന്‍സ് എഫ്.സി എന്നീ ടീമുകൾക്ക് വിജയം. മിശ്രിഫ് പബ്ലിക് അതോറിറ്റി യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ സി.എഫ്.സി സാല്‍മിയ ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് എഫ്.സിയെ പരാജയപ്പെടുത്തി. സി.എഫ്.സിക്ക് വേണ്ടി ഹസന് ഗോള്‍ നേടി. ഹിമായ ഫ്ലൈറ്റെര്സും മാക്ക് കുവൈത്തും ഏറ്റുമുട്ടിയ രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മാക്ക് കുവൈത്ത് വിജയിച്ചു.
മാക്കിന് വേണ്ടി മന്‍സൂറും ആദര്‍ശും ഗോളുകള്‍ നേടി. തുടര്‍ന്ന് നടന്ന വാശിയേറിയ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരള ചാലഞ്ചേഴ്സിനെ ഫഹാഹീല്‍ ബ്രദേഴ്സ് കീഴടക്കി. ഫഹാഹീല്‍ ബ്രദേഴ്സിന് വേണ്ടി ഷാനവാസ്, യൂനുസ്, ശഹബാസ് എന്നിവര്‍ ഗോളുകള്‍ നേടി. ചാമ്പ്യന്‍സ് എഫ്.സിയും സിയാസ്കോ കുവൈത്തും തമ്മില്‍ നടന്ന അവസാന മത്സരത്തില്‍ ഒരു ഗോളിന് ചാമ്പ്യന്‍സ് എഫ്.സി വിജയിച്ചു. വിജയികള്‍ക്കുവേണ്ടി ഹരി ഗോള്‍ നേടി.
എല്ലാ വെള്ളിയാഴ്ചകളിലും മിശ്രിഫ് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വൈകീട്ട് നാലു മുതല്‍ രാത്രി ഒമ്പതു മണിവരെയാണ് മത്സരങ്ങള്‍.
കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കെഫാക് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 99708812,55916413 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

