കെഫാക് അന്തർ ജില്ല ഫുട്ബാൾ: ഫോക് കണ്ണൂരും കെ.ഇ.എ കാസർകോടും ജേതാക്കൾ
text_fieldsകെഫാക് അന്തർ ജില്ല ഫുട്ബാൾ സോക്കർ ലീഗിൽ ജേതാക്കളായ കെ.ഇ.എ കാസർകോട് ടീം - കെഫാക് അന്തർ ജില്ല ഫുട്ബാൾ മാസ്റ്റേഴ്സ് ലീഗിൽ ജേതാക്കളായ ഫോക് കണ്ണൂർ ടീം -
കുവൈത്ത് സിറ്റി: കെഫാക് അന്തർ ജില്ല ഫുട്ബാൾ ടൂർണമെൻറിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ ഫോക് കണ്ണൂരും സോക്കർ വിഭാഗത്തിൽ കെ.ഇ.എ കാസർകോടും ജേതാക്കളായി. മാസ്റ്റേഴ്സ് ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫോക് കോഴിക്കോടിനെ പരാജയപ്പെടുത്തി. കോഴിക്കോടിനുവേണ്ടി സവാനും ഫോകിനായി ലത്തീഫ്, ഉണ്ണിക്കൃഷ്ണൻ എന്നിവരും ഗോൾ നേടി. ടൈ ബ്രേക്കറിലാണ് കാസർകോട് എറണാകുളത്തെ മൂന്ന് ഗോളിന് കീഴടക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചു.
മാസ്റ്റേഴ്സ് ലൂസേഴ്സ് ഫൈനലിൽ എംഫാക് മലപ്പുറം തിരുവനന്തപുരത്തെ ഒരു ഗോളിന് പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി. നൗഷാദാണ് വിജയഗോൾ നേടിയത്. സോക്കർ ലീഗ് ലൂസേഴ്സ് ഫൈനലിൽ കോഴിക്കോട് തിരുവനന്തപുരത്തെ ഒരു ഗോളിന് കീഴടക്കി മൂന്നാം സ്ഥാനം നേടി. മാസ്റ്റേഴ്സ് വിഭാഗത്തിൽ - മികച്ച കളിക്കാരൻ ഉണ്ണിക്കൃഷ്ണൻ (കണ്ണൂർ) ടോപ് സ്കോറർ - ലത്തീഫ് (കണ്ണൂർ) ഡിഫൻഡർ -അസ്വദ് അലി (കോഴിക്കോട്) ഗോൾ കീപ്പർ - ലത്തീഫ് (കോഴിക്കോട്) എന്നിവരെയും സോക്കർ വിഭാഗത്തിൽ മികച്ചതാരം -സുധി ജോസ് (കാസർകോട്) ഗോൾകീപ്പർ - ദാസിത്ത് (കാസർകോട്) ഡിഫൻഡർ -റഫീഖ് (എറണാകുളം) ടോപ് സ്കോറർ -ഷിബിൻ, നുഅമാൻ (കാസർകോട്) എന്നിവരെ തെരഞ്ഞെടുത്തു.
വിജയികൾക്ക് ശൈഖ് ഫഹദ് ദാവൂദ് അസ്സബാഹ്, മോണ്ടിനെഗ്രോ ഇൻറർനാഷനൽ കോച്ച് ഒബ്രിയാൻ സാരിക്, കുവൈത്ത് മുൻ ദേശീയ താരം അലി ഫലാഹ് സഅദൂൻ, യൂനിയൻ കോൺട്രാക്ടേഴ്സ് ചെയർമാൻ അഹ്മദ് അൽ മുതൈരി, സി.ഇ.ഒ ഫിറോസ് അഹമ്മദ്, കെഫാക് പ്രസിഡൻറ് ടി.വി. സിദ്ദീഖ്, ജനറൽ സെക്രട്ടറി വി.എസ്. നജീബ്, കെഫാക് ഭാരവാഹികളായ തോമസ്, അബ്ദുൽ റഹ്മാൻ, നാസർ, ഷബീർ കളത്തിങ്കൽ, ബിജു ജോണി, റോബർട്ട് ബർണാഡ്, പ്രദീപ്കുമാർ, നൗഫൽ, അബ്ദുൽ ഖാദർ, റബീഷ്, ഹനീഫ, അസ്വദ്, ഫൈസൽ, അമീർ, നൗഷാദ്, അബ്ബാസ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

