കെഫാക് അന്തർജില്ല ഫുട്ബാൾ പുരോഗമിക്കുന്നു
text_fieldsകെഫാക് അന്തർജില്ല ഫുട്ബാളിൽ കെ.ഡി.എൻ.എ കോഴിക്കോട്-പാലക്കാട് ടീമുകളുടെ മത്സരത്തിൽ നിന്ന്
കുവൈത്ത് സിറ്റി: കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് മായി സഹകരിച്ചു നടത്തുന്ന അന്തർ ജില്ല ഫുട്ബാൾ പുരോഗമിക്കുന്നു. മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ എറണാകുളം, ഫോക്ക് കണ്ണൂർ, കെ.ഡി.എൻ.എ കോഴിക്കോട്, മലപ്പുറം ജില്ല ടീമുകൾ വിജയിച്ചു. സോക്കർ ലീഗിൽ മലപ്പുറം, കെ.ഇ.എ കാസർകോട്, എറണാകുളം ജില്ല ടീമുകൾ വിജയിച്ചപ്പോൾ പാലക്കാട് - കെ.ഡി.എൻ.എ കോഴിക്കോട് മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
മാസ്റ്റേഴ്സ് ലീഗിൽ മലപ്പുറം ടിഫാക് തിരുവനന്തപുരത്തെയും ഫോക് കണ്ണൂർ കെ.ഇ.എ കാസർകോടിനെയുമായി നേരിട്ടത്. എറണാകുളം ട്രാസ്ക് തൃശൂരിനെ പരാജയപ്പെടുത്തി.കെ.ഡി.എൻ.എ കോഴിക്കോട് പാലക്കാടിനെ മറികടന്നു. സോക്കർ ലീഗിൽ മലപ്പുറം ടിഫാക് തിരുവനന്തപുരത്തെയും കെ.ഇ.എ കാസർകോട് ഫോക് കണ്ണൂരിനെയും പരാജയപ്പെടുത്തി. എറണാകുളം ട്രാസ്ക് തൃശൂരിനെ നേരിട്ടു. മത്സരങ്ങളിലെ മികച്ച കളിക്കാരായി ഉണ്ണികൃഷ്ണൻ (ഫോക് കണ്ണൂർ), കുര്യൻ (എറണാകുളം), ഇർഷാദ് (മലപ്പുറം), സവാദ് (കെ.ഡി.എൻ.എ കോഴിക്കോട്), സൂരജ് (പാലക്കാട്), ജാബിർ (മലപ്പുറം), രാകേഷ് (എറണാകുളം),സുധീഷ് (കെ.ഇ.എ കാസർകോട്) എന്നിവരെ തെരഞ്ഞെടുത്തു.

