Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കളംനിറയെ ആവേശം തീർത്ത് കെഫാക് സോക്കര്‍ ലീഗ്

text_fields
bookmark_border
സ്പാര്‍ക്സ് എഫ്.സി, കേരള സ്റ്റാര്‍സ്, സോക്കർ കേരള, യങ് ഷൂട്ടേഴ്സ് ടീമുകൾക്ക് ജയം
കളംനിറയെ ആവേശം തീർത്ത് കെഫാക് സോക്കര്‍ ലീഗ്
cancel
camera_alt

കെഫാക് സോക്കര്‍ ലീഗിൽ ബിഗ്‌ബോയ്സ്‌ എഫ്.സി കേരള സ്റ്റാര്‍സ് മത്സരത്തിൽനിന്ന് 

കുവൈത്ത് സിറ്റി: കെഫാക് സോക്കര്‍ ലീഗിൽ ടീമുകളുടെ മത്സരം തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരങ്ങളിൽ സ്പാര്‍ക്സ് എഫ്.സി, കേരള സ്റ്റാര്‍സ്, സോക്കർ കേരള, യങ് ഷൂട്ടേഴ്സ് ടീമുകൾ വിജയിച്ചു. ആദ്യ മത്സരത്തിൽ സ്പാര്‍ക്സ് എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മലപ്പുറം ബ്രദേഴ്സിനെ പരാജയപ്പെടുത്തി. രണ്ടാംമത്സരത്തിൽ ബിഗ്‌ബോയ്സ്‌ എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കേരള സ്റ്റാര്‍സ് പരാജയപ്പെടുത്തി.

ആവേശകരമായ മൂന്നാംമത്സരത്തിൽ സോക്കര്‍ കേരള മറുപടിയില്ലാത്ത ഒരു ഗോളിന് റൗദ എഫ്.സിയെ കീഴടക്കി.അവസാന മത്സരത്തിൽ നാലു ഗോളുകൾക്ക് യങ് ഷൂട്ടേഴ്സ് അബ്ബാസിയ അല്‍ ശബാബ് എഫ്.സിയെ പരാജയപ്പെടുത്തി.

പ്രവാസികളുടെ കാല്‍പന്തുകളിയുടെ മാമാങ്കമായ കെഫാക് സോക്കര്‍ ലീഗ് മത്സരങ്ങള്‍ എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക്‌ അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ്‌ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്നുവരുകയാണ്.

വൈകീട്ട് നാലു മുതല്‍ രാത്രി ഒമ്പതു വരെയാണ് മത്സരം. കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയതായി കെഫാക് ഭാരവാഹികള്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 99708812, 55916413 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kefac Soccer League filled the stadium with excitement
Next Story