Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ​ഫാ​ക്​...

കെ​ഫാ​ക്​ മാ​സ്​​റ്റേ​ഴ്സ് സെ​വ​ൻ​സ് കി​രീ​ടം സി​ൽ​വ​ർ സ്​​റ്റാ​ർ​സ് എ​ഫ്.​സി​ക്ക്​

text_fields
bookmark_border
കെ​ഫാ​ക്​ മാ​സ്​​റ്റേ​ഴ്സ് സെ​വ​ൻ​സ് കി​രീ​ടം സി​ൽ​വ​ർ സ്​​റ്റാ​ർ​സ് എ​ഫ്.​സി​ക്ക്​
cancel
camera_alt????????? ?????? ??????? ????? ???????????????? ????????? ????????? ?????????????? ?????????????? ???????? ????????????? ????.??? ???

കു​വൈ​ത്ത്​ സി​റ്റി: കെ​ഫാ​ക്​ സീ​സ​ൺ ഏ​ഴി​ലെ ആ​ദ്യ മാ​സ്​​റ്റേ​ഴ്സ് സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മ​െൻറി​ൽ സി​ൽ​വ​ർ സ്​​റ്റാ​ർ​സ് എ​ഫ്.​സി ചാ​മ്പ്യ​ന്മാ​രാ​യി. ആ​വേ​ശം നി​റ​ഞ്ഞ ഫൈ​ന​ൽ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ലാ​യ​തി​നൊ​ടു​വി​ൽ ഷൂ​ട്ടൗ​ട്ടി​ലൂ​ടെ സി​യ​സ്കോ എ​ഫ്.​സി​യെ തോ​ൽ​പി​ച്ചാ​ണ്​ സി​ൽ​വ​ർ സ്​​റ്റാ​ർ​സ്​ ജേ​താ​ക്ക​ളാ​യ​ത്.
സി.​എ​ഫ്.​സി സാ​ൽ​മി​യ​യും സി​ൽ​വ​ർ സ്​​റ്റാ​ർ എ​ഫ്.​സി​യു​മാ​യു​ള്ള സെ​മി​ഫൈ​ന​ൽ നി​ശ്ചി​ത സ​മ​യ​ത്തും ഷൂ​ട്ടൗ​ട്ടി​ലും സ​മ​നി​ല പാ​ലി​ച്ച​തു​കൊ​ണ്ട്​ ടോ​സി​ലൂ​ടെ​യാ​ണ്​ വി​ധി നി​ർ​ണ​യി​ച്ച​ത്. ഗോ​ൾ ര​ഹി​ത സ​മ​നി​ല പാ​ലി​ച്ച ര​ണ്ടാം സെ​മി​ഫൈ​ന​ലി​ൽ സി​യ​സ്കോ എ​ഫ്.​സി ബ്ലാ​സ്​​റ്റേ​ഴ്‌​സ് എ​ഫ്.​സി​യെ ഷൂ​ട്ടൗ​ട്ടി​ലാ​ണ്​ കീ​ഴ​ട​ക്കി​യ​ത്.


ടൂ​ർ​ണ​മ​െൻറി​ലെ ടോ​പ് സ്കോ​റ​റാ​യി ഷാ​നി​യും (ബ്ലാ​സ്​​റ്റേ​ഴ്‌​സ് കു​വൈ​ത്ത്) മി​ക​ച്ച താ​ര​മാ​യി ഉ​ണ്ണി (സി​യ​സ്കോ എ​ഫ്.​സി) മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ സ​ലാ​ഹു​ദ്ദീ​ൻ (സി​ൽ​വ​ർ സ്​​റ്റാ​ർ എ​ഫ്.​സി) പ്ര​തി​രോ​ധ താ​രം മാ​ൽ​ഷ (സി​ൽ​വ​ർ സ്​​റ്റാ​ർ എ​ഫ്.​സി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി നാ​യ​ക​ൻ മ​ൽ​ഷ​യും സി​ൽ​വ​ർ സ്​​റ്റാ​ർ​സ് ടീം ​പ്ര​സി​ഡ​ൻ​റ്​ ആ​ഷി​ക് കാ​ദി​രി​യും ട്രോ​ഫി സ്പോ​ൺ​സ​ർ അ​ത്തൂ​സ് കി​ച്ച​ൻ ഉ​ട​മ നി​സാ​റി​ൽ​നി​ന്നും ഏ​റ്റു​വാ​ങ്ങി.
ഫോ​ർ​ലൈ​ൻ ഇ​ൻ​റീ​രി​യ​ർ സ്പോ​ൺ​സ​ർ ചെ​യ്ത റ​ണ്ണേ​ഴ്‌​സ് അ​പ്പ്​ ട്രോ​ഫി സി​യ​സ്കോ എ​ഫ്.​സി​ക്ക് കെ​ഫാ​ക് പ്ര​സി​ഡ​ൻ​റ്​ ടി.​വി. സി​ദ്ദീ​ഖ് സ​മ്മാ​നി​ച്ചു. സെ​ക്ക​ൻ​ഡ്​ റ​ണ്ണേ​ഴ്‌​സ് അ​പ്പി​നു​ള്ള ട്രോ​ഫി ബ്ലാ​സ്​​റ്റേ​ഴ്‌​സ് കു​വൈ​ത്ത്​ സ്വ​ന്ത​മാ​ക്കി. കെ​ഫാ​ക്ക് പ്ര​സി​ഡ​ൻ​റ്​ ടി.​വി. സി​ദ്ദീ​ഖ് , ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. ന​ജീ​ബ്, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ടി.​വി. സ​ഫ​റു​ല്ല, മ​റ്റു ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newskefac masters sevens kireedam
News Summary - kefac masters sevens kireedam-kuwait-kuwait news
Next Story