Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെഫാക് ലീഗ്: ക്വാർട്ടർ ഫൈനൽ മത്സരങ്ങള്‍ക്ക് തുടക്കം
text_fieldsbookmark_border
കുവൈത്ത് സിറ്റി: കെഫാക് സോക്കര്‍ ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് തുടക്കമായി. ആദ് യ മത്സരത്തില്‍ മടക്കില്ലാത്ത ഒരു ഗോളിന് ടി.എസ്.എഫ്.സി മാക് കുവൈത്തിനെ പരാജയപ്പെടുത്തി. വൈ. ദാസ് വിജയഗോള്‍ നേടി. രണ്ടാം മത്സരത്തില്‍ സില്‍വര്‍ സ്റ്റാര്‍ ഒന്നിനെതിരെ രണ്ടു ഗോളിന് സി.എഫ്.സി സാല്‍മിയയെ തോൽപിച്ചു. സില്‍വര്‍ സ്റ്റാറിന് വേണ്ടി വസീം, രാഹുല്‍ എന്നിവര്‍ ഗോള്‍ നേടി. മാന്‍ ഓഫ് ദി മാച്ചായി സില്‍വര്‍ സ്റ്റാറിലെ അനസിനെ തെരഞ്ഞെടുത്തു. അടുത്ത കളിയിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ബിഗ് ബോയ്സിനെ ചാമ്പ്യൻസ് എഫ്.സി തോൽപിച്ചു. ചാമ്പ്യൻസ് എഫ്.സി താരം കിഷോര്‍ മാന്‍ ഓഫ് ദി മാച്ചായി. ആവേശകരമായ അവസാന മത്സരത്തില്‍ ഷൂട്ടൗട്ടിൽ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്ക് യങ് ഷൂട്ടേഴ്സ് മലപ്പുറം ബ്രദേഴ്സിനെ പരാജയപ്പെടുത്തി. യങ് ഷൂേട്ടഴ്സിെൻറ റാസിഖ് കളിയിലെ താരമായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
